രുഗ്മിണി സ്വയംവരം

രുഗ്മിണീസ്വയംവരം ആട്ടക്കഥ

Malayalam

മന്ദമന്ദമരവിന്ദ സുന്ദര

Malayalam
മന്ദമന്ദമരവിന്ദ സുന്ദര ദൃശം ഗിരീന്ദ്ര ദുഹിതുഃ പദാൽ
ഇന്ദിരാമിവ കരാഞ്ജലാഞ്ജിത മരന്ദസാന്ദ്ര വരമാലികാം
കുന്ദബാണ വിയശ്രിയം നൃപതിവൃന്ദമദ്ധ്യേമുപസംഗതാം
സ്യന്ദനം സമധിരോപൃതാം സമഭിനന്ദയാൽ സ മധുസൂദനഃ

കുണ്ഡിനേ സ രഥരാജിവാജിഗജ

Malayalam
കുണ്ഡിനേ സ രഥരാജിവാജിഗജ രാജഷണ്ഡപരിമണ്ഡിതെ
ചണ്ഡഭാനു ശശിവംശതേ നൃപതിമണ്ഡലേ സമുപഹിണ്ഡിതേ
ചണ്ഡികാം സഹ സഖീഭിരേത്യ ശശിഖണ്ഡശേഖര കുടുംബിനീം
കുണ്ഡിനാവനി നരേന്ദ്രജാ യുവതിമണ്ഡനം വരമയാചത

ചഞ്ചലാക്ഷീമാരണിയും മൌലീമാല വന്നു

Malayalam
കർണ്ണാലങ്കാര ഹീരാങ്കുരരുചിരരുചിപ്രോല്ലസദ്വക്ത്രപത്മാ
വ്യാവത്ഗത്പാദയുഗ്മ ക്വണിത മണിതുലാകോടിവാചാലവീഥീ
ബിഭ്രാണാ കങ്കണാളീ ജ്വലദനലകന ദ്രത്നകാന്താം സഭാന്താം
തന്വീ രാജന്യപാളീ ഹൃദയ കമലിനീ രാജഹംസീ വിവേശ
 
 
ചഞ്ചലാക്ഷീമാരണിയും മൌലീമാല വന്നു
പഞ്ചബാണന്‍ തന്റെ ചാപവല്ലിപോലെ
പുഞ്ചിരി ചന്ദ്രിക കണ്ടു കാമുകന്മാര്‍ തന്റെ
നെഞ്ജിലാനന്ദാംബുധി വളര്‍ന്നു പാരം
(മഞ്ജുള മഞ്ജീരനാദം കേട്ടു കേളിഹംസീ

മേദിനിദേവന്മാരെ ധരിച്ചിതോ

Malayalam
രുഗ്മിണ്യാഃ പരിണയനോത്സവസ്യ ഘോഷേഃ
പ്രക്രാന്തഃ ക്ഷിതിപതിനേതി ശുശ്രുവാം സഃ
പ്രാജ്യാജ്യസ്നപിതസിതാന്നസൂപപൂപൈ-
രൗൽസുക്യാദവനിസുരാ മിഥസ്തദോചുഃ
 
 
മേദിനിദേവന്മാരെ ധരിച്ചിതോ
മോദകരമാം വിശേഷം.
ഏതൊരു ദിക്കീന്നു വന്നു ഭവാനഹോ
ഏതുമറിഞ്ഞില്ല വിപ്രേന്ദ്ര! ഹേ ഹേ ഹേ!
കുണ്ഡിനേന്ദ്രന്റെ നന്ദിനിയായൊരു
കന്യകയുണ്ടവൾതന്നുടെ
എണ്ണമറ്റുള്ള ഗുണങ്ങളിതോർക്കിലോ
എത്രയും അത്ഭുതം ഹേ ഹേ ഹേ!
കാമിനിയുടെ രൂപഗുണം കേട്ടു

ചേദിപവംശശിഖാമണേ

Malayalam
ചേദിപവംശശിഖാമണേ! ശൃണു
സാദരം ഞങ്ങടെ ഭാഷിതം.
വീരരാം നാമിങ്ങിരിക്കവേ രണ-
ഭീരുവാം ശൗരി ഹരിക്കുമോ?
എങ്കിലവനേ ഹനിപ്പതിന്നൊരു
ശങ്കയില്ലിങ്ങു ധരിക്കണം

ഭൂപവരന്മാരേ കേട്ടിതോ

Malayalam
ദീപൃദ്ദിവ്യ വിമാനസന്ജയ ലസൽ മഞ്ജാവലീമണ്ഡനേ
ശ്രീഖണ്ഡദ്രവേ സിച്യമാന വിശിഖാ ഖേലജ്ജനേ കുണ്ഡിനേ
ആകർണ്യാച്യുതമാഗതം നൃപസുതാ മാഹർത്തുകാമം രുഷാ
രാജന്യാന്‍ ദമഘോഷജഃ കുടിലധീരേവം ബഭാഷേ ഗിരം
 
 
ഭൂപവരന്മാരേ കേട്ടിതോ നിങ്ങൾ
ഗോപകുലാധമ ചേഷ്ഠിതം.
ഏതുമേ സംശയംകൂടാതെ നൃപ
കേതുതനയെ വാഞ്ച്ഛിച്ചു.
മാതുലൻ തന്നെ ഹനിച്ചൊരു
നരപാതകിയിന്നിഹ വന്നുപോൽ.
രാജവരൻ തന്റെ പുത്രിയെ ദ്രുതം
വ്യാജേന കൊണ്ടങ്ങു പോകുമവൻ.

ഭൂമികുലാംബുധി രമണീയക

Malayalam
ഭൂമികുലാംബുധി രമണീയക! ചാരു-
യാമിനീ കാമുകവിഭോ:
ഹരിണമിഴി തന്നുടെ പരിണയമഹോത്സവം
പരിചോടു കാണ്മതിനു തരസാ ഗതാ വയം
പാർത്ഥിവ ശിഖാമണേ, പാർത്തലേ തവ സദൃശ-
പാർത്ഥിവരാരുള്ളു പാർത്തു കണ്ടാലഹോ

Pages