രുഗ്മിണി സ്വയംവരം

രുഗ്മിണീസ്വയംവരം ആട്ടക്കഥ

Malayalam

യാദവകുലാംബുനിധി രമണീയക

Malayalam
ഭൂപാലാൻ ശിശുപാലമാഗധമുഖാൻ പ്രാപ്താൻ നിജേ മന്ദിരേ
രുഗ്മിണ്യാ ദുഹിതുസ്സ്വയം വരമഹേ സംഭാവയൻ സാദരം
ഭക്താനുഗ്രഹ കല്പിതാകൃതിമഥ ശ്രുത്വാഗമം ശ്രീഹരീം
ഗത്വാ ഭൂമിപതിസ്തമാഹ വിനയാന്മൗലൗ നിബദ്ധാഞ്ജലി
 
 
യാദവകുലാംബുനിധി രമണീയക! ചാരു-
യാമിനീ കാമുകവിഭോഃ കുശലമയി
ചിത്സ്വരൂപ ഭവാൻ ചിന്തിക്കിലോ ഭക്ത-
വാത്സല്യം കൊണ്ടിവിടെ വന്നതും നിയതം.
ഭാഗ്യാബ്ധിചന്ദ്രനഖ ഭാസുരപാദാംബുജം
യോഗ്യത കാണ്മതിന്നു ഭാഗ്യേന വന്നു മേ
നിന്തിരുവടിയുടെ നിരുപമ കൃപകൊണ്ടു

ബന്ധുകാ ബന്ധുകാധരീ സന്താപിക്കായ്ക

Malayalam
ദ്വിജോഥ സന്ദേശഹരോ യദൂനാം
പത്യൈ നിവേദ്യാഖിലമേത്യ ഭൂയഃ
വാക്യാമൃതൈഃ കൃഷ്ണ മുഖാദുദീർണൈ:
സംപ്രീണ യാമാസ സ രുഗ്മിണീം താം
 
 
ബന്ധുകാ ബന്ധുകാധരീ സന്താപിക്കായ്ക
ചിന്തിത ചിന്താമണേ നിൻ കാന്തനിങ്ങു വന്നു ബാലേ
സർവ്വ ഭൂപന്മാരുടെ സംസദി സപദി നിന്നെ
പാര്‍വ്വണേന്ദുമുഖീ ചാരുമുഖീ പങ്കജാക്ഷന്‍ കൊണ്ടുപോകും
അന്തണേന്ദ്രൻ ചൊന്നാൽ അതിനു അന്തരം വരുമോ ബാലേ
എന്തിനി നിൻ കാമമെന്നാൽ ഹന്ത ഞാനാശു ചെയ്തീടും

 

ധരണീസുരവര വന്ദേഹം വര

Malayalam
ധരണീസുരവര വന്ദേഹം വര
വന്ദേഹം വര വന്ദേഹം വര
തരുണീമണിയാം എന്നുടെ രമണിയെ
തരസാ കൊണ്ടിഹ പൊന്നീടുന്നേൻ
കേസരിവരനുടെ ഭാഗമിതോർക്കിൽ
കേവലം ഒരു ജംബുകനതു വരുമോ
മുരശാസനനുടെ വിക്രമമിതുതവ
വിരവോടു കാണാം അധിരണമധുനാ
പാർഥിവവരരുടെ ചീർത്തമദം യുധി
കൂർത്ത ശരം കൊണ്ടിഹ തീര്‍ത്തീടാം
അലമലമിഹ ബഹുവിധ വചനേന
നലമോടു പോക നാം കണ്ഡിന നഗരേ

പങ്കജാക്ഷ നിന്നുടയ പാദസേവ

Malayalam
പങ്കജാക്ഷ നിന്നുടയ പാദസേവ ചെയ്യുന്നോർക്കു
സങ്കടങ്ങൾ അകന്നീടും ശങ്കയെന്തതിനു പാർത്താൽ
വിശ്വനാഥ നിന്നെതന്നെ വിശ്വസിച്ചു വാണീടുന്ന
ആശ്രിതന്മാർക്കു നീ തന്നെ ആശ്രയം മറ്റെന്തു ചൊല്ലു
ഇന്ദുമുഖി രുഗ്മിണിതൻ സന്ദേശാൽ നിന്റെ സവിധേ
നന്ദസൂനോ വന്നു ഞാനും നന്ദനീയശീല
സന്തതം ഭാവാനെതന്നെ കാന്തഭാവേന കാമിനി 
ചിന്തിച്ചങ്ങു വാണീടുന്നു ചിന്തിത ഫലസന്താന
 
മുറിയടന്ത (കാലം തള്ളി)
ചേദിപനു നല്‍കുവാൻ തൽ സോദരനും നിശ്ചയിച്ചു
 
ത്രിപുട (കാലം താഴ്ത്തി)

മേദിനി ദേവ വിഭോ വന്ദേ തവ

Malayalam
മേദിനി ദേവ വിഭോ വന്ദേ തവ 
പാദസരോജയുഗം
മോദം മേ വളരുന്നു 
മനസി കാണ്കയാൽ നിന്നെ
ബ്രഹ്മകുലമല്ലോ ഞങ്ങൾക്കു വിധി
സമ്മതമായൊരു ദൈവതം ബത
തൻ മഹിമാലവം കൊണ്ടു ഞാനുമിഹ
ധർമ്മരക്ഷ ചെയ്തീടുന്നു മഹാമതേ
ചിന്തിച്ചതെന്തെന്നെന്നോടു ഭവാൻ
ചിന്ത തെളിഞ്ഞു അരുളീടേണം ഇന്നു
എന്തെങ്കിലും ഇഹ സാധിച്ചീടുവതിനു 
അന്തരായമതിനു ഇല്ല ധരിക്ക നീ

ഇത്ഥം മുഗ്ധ വിലോചനാം ദ്വിജവരസ്സാമോക്തിഭിസ്സാന്ത്വയൻ

Malayalam
ഇത്ഥം മുഗ്ധ വിലോചനാം ദ്വിജവരസ്സാമോക്തിഭിസ്സാന്ത്വയൻ
മദ്ധ്യേവാരിധി ബാഡവാനല ശിഖാമാലാമിവലോകിതാം
ഗത്വാ ദ്വാരവതീം മഹാമരാതക സ്ഥൂലോപലാലംകൃതേ
തിഷ്‌ഠന്തം പരമാസനേന മുരരിപും പ്രോചേ പ്രസന്നാശയഃ
 
 

 

Pages