രുഗ്മിണി സ്വയംവരം

രുഗ്മിണീസ്വയംവരം ആട്ടക്കഥ

Malayalam

ചിത്തതാപം അരുതേ ചിരം‌ജീവ മത്തവാരണഗതേ

Malayalam
ചിത്തതാപം അരുതേ ചിരം‌ജീവ മത്തവാരണഗതേ
 
അത്ര നിന്നു ഗമിച്ചു യദുകുല സത്തമനോടു ചൊല്ലാം ഇതെല്ലാം
ഭക്തജനങ്ങളിൽ ഇത്ര കൃപാകുല ചിത്തനായ് ഭുവനേ ഉൾ‌തളിരിങ്കൽ
നിനയ്ക്ക പരൻ നഹി മിത്രമതായ് കദനേ അത്തലൊഴിഞ്ഞിനി 
വാഴുക മോദമോടു അത്ര മഞ്ജുവചനേ വൃഥാബത
ചേദി മഹീപതി ആദികളായുള്ള 
മേദിനീപാലന്മാരെ മേദുര ബാണങ്ങളെ കൊണ്ടു
സംസദി ഭേദിച്ചുടൻ സമരേ
മോദമോടു നിന്നെ കൊണ്ടുപോം മുകുന്ദൻ
ദ്വാരവതീ നഗരേ വൃഥാബത
കൊണ്ടൽ നേർ വർണ്ണനെ
കണ്ടു നിന്നുടയ ഇണ്ടലാശു പറവൻ

ഭൂമീസുരവര വന്ദേ ഭൂരി കൃപാനിധേ

Malayalam
ഇതി ബഹുവിലപ്യൈഷാ ഭൂഷാവിശേഷ പരാങ്ങ്മുഖീ 
കമപി ധരണിദേവം ദേവീകൃപാകുല ചേതസം
സപദിസവിധം നീത്വാ നത്വാ തദീയ പദാംബുജം
പ്രമദകരിണീയാനാ ദീനാ ജഗാദ മനോഗതം
 
 
ഭൂമീസുരവര വന്ദേ ഭൂരി കൃപാനിധേ             
സാമോദം നിന്‍ പാദാംബുജം സാദരം പാഹിമാം            
നിന്നുടെ പാദപങ്കജം എന്നിയേ മമ പാർത്താൽ
അന്യമൊരു ഗതി നഹി മാന്യ ഗുണരാശെ
ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു
കേശവന്‍ നാഥനെന്നല്ലോ കേവലം വാഴുന്നു
എന്നേയഹോ ചേദിപനു തന്നെ നല്കീടുവാൻ

ദൈവമേ എന്തിനി ചെയ്‌വതിന്നധുനാ

Malayalam
പ്രദാനം ചേദീനാം പ്രഭവിതുരിതി പ്രേമപരയാ
കയാചിത് പ്രോക്താ സാ രഹസി നിജസഖ്യാ വിധുമുഖീ
പ്രസര്‍പ്പന്‍ ബാഷ്പാംഭസ്നപിതകുചകുംഭാതിവിവശാ
സ്മരന്തീ ഗോവിന്ദം വ്യലപദധികം തീവ്രരുജയാ
 
 
രുഗ്മിണി ആത്മഗതം
ദൈവമേ എന്തിനി ചെയ്‌വതിന്നധുനാ
ഏവം വരുമെന്നതു ചിന്ത ചെയ്തീലഹോ        
ദേവകീ നന്ദനന്‍ ജീവനാഥനെന്നു 
ഭാവിച്ചിരുന്നു ശിശുഭാവേപി ഞാനഹോ         
അന്തരംഗേ മമ സന്തതം വാഴുന്ന 
കാന്തന്‍ മമ താന്തതാം ഹന്ത കഥം അറിയാഞ്ഞു   

നന്ദനാ വരിക നീ സവിധേ വീരവര

Malayalam
നന്ദനാ വരിക നീ സവിധേ വീരവര
നന്ദിയോടു കേൾക്ക വചനം
എന്തു തവ കാരണമെന്നാൽ വീര തവ
ചിന്ത അതിനെന്തു ചെയ് വൻ?
വാസുദേവൻ തന്നോടു മമ തനയ 
വൈരമിദമരുതരുതേ
സജ്ജനവിരോധമരുതേ മമ തനയ
സകലജന നിന്ദ്യമറിക
രഘുവീര വൈരമൂലം ഹതമായി 
രണശിരസി രാക്ഷസകുലം

താത തവ പാദയുഗമാദരേണ വന്ദേ

Malayalam
ഉക്ത്യേതി വൈണികമുനിസ്സ തദാന്തരീക്ഷം
വിജ്ഞാപ്യ ഭൂമിരമണം സഹസാദ്ധ്യാരുക്ഷൽ
ഭ്രൂഭംഗഭീഷണവിഖൂർണ്ണിത നേത്രയുഗ്മോ
രുഗ്മിർജ്വലന്നഥ രുഷാ ഗിരമുജ്ജഗാര
 
 
താത തവ പാദയുഗമാദരേണ വന്ദേ
ചേതസി വളർന്നീടുന്നു കോപമിഹ പാർത്താൽ
ഹന്ത! താപസന്മാരുടെ വാക്കു കേട്ടു നീയും
എന്തിതേവമുറച്ചിതു ചിന്തിയാതെ വീര!
ഭൂപവരനാകും തവ നന്ദിനിയെയിന്നു
ഗോപപാലപാശകന്നോ നൽകീടുന്നു?
ജാതിയേതെന്നുമുണ്ടോ പാർത്തു കാൺകിലിന്നു
പൂതനയെ ഹനിച്ചോരു പാപനാമവന്നു

മംഗലം ഭവതു തവ മാന്യഗുണരാശേ

Malayalam
മംഗലം ഭവതു തവ മാന്യഗുണരാശേ!
തുംഗബലവിമത മതംഗജവര മൃഗേന്ദ്ര
ദേവദേവൻ നാരായണൻ ദേവകാര്യം മൂലം
ദേവകീനന്ദനനായി ജാതനായി ഭൂതലം
ദേവവൈരികളെക്കൊന്നു പാലിപ്പതിന്നതിവേലം
പാരാവാരമദ്ധ്യമതിൽ പാരം വിളങ്ങീടുന്ന
ദ്വാരവതിയാം പുരിയിൽ കാമപാലനോടും
സ്വൈരം വാഴുന്നു ഗോവിന്ദൻ
യാദവവീരന്മാരോടും
ഏണമിഴിയായിടുന്ന രുഗ്മിണി തന്നുടെ
പ്രാണനാഥൻ മുകുന്ദൻ എന്നോർക്ക പരിചോടെ
ക്ഷോണീപാല! തവ ഭാഗ്യമെന്തിഹ
ചൊൽവതിവിടെ

Pages