പാർത്തു കണ്ടു ഞാൻ
പാർത്തു കണ്ടു ഞാൻ നിന്നുടെ വിദ്യാവൈഭവം, അസ്തു
തോർത്തുന്ന വസ്ത്രമിപ്പോയതിനാലെന്തു ലാഘവം?
ധൂർത്തെന്നു തോന്നേണ്ടാ, ചൊല്ലുമാറില്ല ഞാൻ കൈതവം,
പരമാർത്ഥം നിനക്കറിവാനുള്ള വിദ്യയും ചൊല്ലുവൻ,
വിദൂരത്തിൽ താന്നിയെന്ന മരത്തിൽ ദലഫലം
ഞാൻ നിനച്ചപ്പോൾതോന്നിയതിനെണ്ണം
മൂന്നുലക്ഷവും മുപ്പതിനായിരം
ചേർന്നതില്ലെങ്കിൽ ചെന്നതങ്ങെണ്ണുക.