ബാണയുദ്ധം

ബാണയുദ്ധം ആട്ടക്കഥ

Malayalam

മാമുനിതിലക രണഭൂമിയിൽ ബാണന്റെ

Malayalam
മാമുനിതിലക! രണഭൂമിയിൽ ബാണന്റെ
ദോർമദം കളഞ്ഞീടുവൻ താമസം കൂടാതെ
 
മുഗ്ദ്ധനായിടുന്നൊരനിരുദ്ധനെ ബന്ധിച്ചു
ഉദ്ധതനായ് വാഴുമവൻ വദ്ധ്യനിന്നുതന്നെ
 
എന്നാലവനുടെ പുരമിന്നുരോധിപ്പാനായി
സന്നാഹം തുടങ്ങീടുന്നേനുന്നതമതേ ഞാൻ
 
 
 
 
തിരശ്ശീല

സകലലോകനായക സാരസനയന ഹരേ

Malayalam
സകലലോകനായക! സാരസനയന ഹരേ!
അഖിലസാക്ഷിയാകും നീ
അറിയാതില്ലൊരു വസ്തുവുമെങ്കിലും ചൊല്ലാം
 
അധിനിദ്രമുഷകണ്ടുപോലനിരുദ്ധനെ
അതിമാത്രം കൊതികൊണ്ടുപോലെത്രയും പാരം
അലസയായതുകൊണ്ടുപോൽ
 
അംഗജബാണഫണിഗണവിഷം തീണ്ടിപോൽ
ആധിപൂണ്ടുപോൽ
 
അതു ചിത്രലേഖധരിച്ചു അർദ്ധരാത്രിയിലവളും
ഇപ്പുരേ ആഗമിച്ചു തന്നുടെ വേഷം
 
ചതികൊണ്ടുടനെ മറച്ചു
അനിരുദ്ധനെ കിളിമൊഴിക്കവൾ
ഹരിച്ചു കാഴ്ചയായ് വെച്ചു
 

കമലഭവഭവമുനേ കഴലിണ തൊഴുന്നേൻ

Malayalam
സാകം ശൗരിസ്സചിവവൃഷഭൈഃ പൗത്രവിശ്ലേഷദുഃഖാത്
കൃഛ്‌റന്നീതേഷ്വഥ കതിപയോഷ്വേകദാ വാസരേഷു
വ്യോം‌നസ്സീം‌നശ്ശശിമണികലാ ശുഭ്രമഭ്യാപതന്തം
ദൃഷ്ട്വാപൃച്ഛൽ സദസികലഹാനന്ദിനം താപസേന്ദ്രം
 
 
കമലഭവഭവമുനേ കഴലിണ തൊഴുന്നേൻ
ശമനിലയ! കാൺകയാൽ ശമലവുമകന്നു മേ
 
പരിപാവനം ജഗതി തവ ദർശനം
ഹരിദാസദിനമണേരിവ ശോഭനം
 
വന്നു മമ നിരവധികഭാഗ്യജാലം
ഇന്നിവിടെ മാമുനേ! വരികമൂലം
 
ഇദമജനി മമ ഗൃഹം ലോകോത്തരം

രംഗം 10 ദ്വാരക

Malayalam

ആ സമയം നാരദമുനി ദ്വാരകയിൽ എത്തി ശ്രീകൃഷ്ണനോട് അനിരുദ്ധൻ ബാണന്റെ ബന്ധനത്തിൽ ആണെന്ന് അറിയിക്കുന്നു. ശേഷം യാദവർ ബാണനുമായി യുദ്ധത്തിനു പുറപ്പെടുന്നു.

സിന്ധുശയന നീയല്ലാതൊരു ബന്ധു നഹി മേ

Malayalam
പിത്രാ‍ ക്ണുപ്തം സമിതിസഹസൈവാനിരുദ്ധസ്യ ബന്ധം
സഖ്യാ വക്ത്രാദുദിതമുഖവൈവർണ്ണ്യമാകർണ്യ ഗൂഢം
ബാഷ്പാംഭോഭിഃ കുസുമമളിമം മ്ലാപയന്തീ കദുഷ്ണഃ
തദ്‌വിശ്ലേഷാദഥപുനരുഷാ വിഹ്വലാ ബഹ്വലാപീൽ
 
 
സിന്ധുശയന! നീയല്ലാതൊരു ബന്ധു നഹി മേ
ബന്ധുരാംഗനനിരുദ്ധനിദാനീം
ബന്ധനേന പരവശനായിഹ പോൽ
 
കഞ്ജവദനൻ കുന്ദമുകുളമഞ്ജുരദനൻ
അഞ്ജസാ മമ ചിരാർജ്ജിത ദുഷ്കൃത-
പുഞ്ജഫലമവനഹോ വലയുന്നിതു
 
ചഞ്ചലം ഹാ! കാമസുഖപ്രപഞ്ചമോർക്കിൽ

ദുർമ്മതെ നില്ലുനില്ലെടാ ദുർമ്മതെ

Malayalam
ഇതി പുരുഷഗിരം നിശമ്യ മാനീ
ബലിതനയസ്യ രണായ ദീപ്തകോപഃ
അവദദതിജവാദഥാനിരുദ്ധ-
സ്സവിധമുപേത്യ ഗൃഹീതചാപരോപഃ
 
 
ദുർമ്മതെ! നില്ലുനില്ലെടാ ദുർമ്മതെ!
ദോർമദം കൊണ്ടിഹ വന്നു ദുർമൊഴി ചൊന്നോരു നിന്നെ
 
മർമ്മഭേദി മാർഗ്ഗണം കൊണ്ടുമന്മഥനം ചെയ്തീടുവൻ

 

Pages