മൂഢ! മുരാന്തക
Malayalam
ബാണാസനേഷു കരവാളഗതാ ശതഘ്നീ
തൂണാരിശൂലമുസല വൃതിഷക്തപാണീഃ
ഏണാങ്കചൂഡകരുണാകണികൈധമാനോ
ബാണോ ബഭാണ പരുഷം പുരുഷം പുരാണം
മൂഢ! മുരാന്തക മൃധഭൂവി നിന്നുടെ
രൂഢമദം കളവേനധുനാ
ഗോപവധൂടികളുടെ കുടിയിൽ പല
ചാപലകർമ്മം ചെയ്തതിനുടെ ഫല-
മാപതിതം ബഹു കണ്ടുകൊൾക നീ
പാപമതേ! പരിചോടു ഹനിപ്പേൻ