ബാണയുദ്ധം
ബാണയുദ്ധം ആട്ടക്കഥ
കാമോപമ രൂപൻ കമനൻ വന്നു നിദ്രയിൽ
അഥ പുനരപിദ്രം ജാതു കേനാപി യൂനാ
കിം കിം അഹോ സഖീ
നാളീകബാണനുടെ കേളീവിലാസമുഷ
പോരും പോരും വിഹാരമിനി
സത്യമുരചെയ്തതതിത്രസ്താംഗിയായി
മതി മതി വിഹാരമിതി അതിമധുര വചനേ
സുന്ദരിമാർമണി ബാണനന്ദിനിയും
ഇത്ഥം ബാണാസുരൻ താൻ നിജസചിവരുമായ് ഭൂരിമോദേന സാകം
ശ്രീമാനാസ്ഥാനദേശേ മരുവിടുമളവിൽ തൽ സുതാ വിശ്വമാന്യാ
ശ്രീലാവണ്യാംഗശോഭാ പരികലിത സമസ്താംഗനാ ടോപഭാരാൽ-
ബാലാ ശൃംഗാരലീലാ സുതനു നിജസഖീ സാനുരാഗം രരാസ
സുന്ദരിമാർമണി ബാണനന്ദിനിയും സഖീ-
വൃന്ദമോടങ്ങൊത്തുചേർന്നു ഭംഗിയോടെ
ചന്ദ്രകര രഞ്ജിതമാം ചന്ദ്രശാലോപരി-
ചന്ദ്രമുഖി ചെന്നു കളിയാടി മന്ദം
ആളിമാർ നടുവിൽ പന്തും ആടിക്കൊണ്ടങ്ങിനെ
മാളികമുകളിൽ വിളയാടി നീളേ
കുന്തളബന്ധം അഴിഞ്ഞതിടങ്കൈ
കൊണ്ടു താങ്ങിക്കൊണ്ടും
രംഗം 5 ഉഷ ചിത്രലേഖ
ഈ രംഗം ഉഷാചിത്രലേഖ എന്ന പേരിൽ പ്രത്യേകമായി ധാരാളം അവതരിപ്പിക്കാറുണ്ട്. കളി കഴിഞ്ഞ് ക്ഷീണിച്ച് ഉറങ്ങുന്ന ഉഷ, സ്വപ്നത്തിൽ ഒരു കാമോപരൂപനായ യുവാവിനെ കാണുകയും മറ്റുമാണ് ഈ രംഗത്തിലെ കഥ.