ബാണയുദ്ധം

ബാണയുദ്ധം ആട്ടക്കഥ

Malayalam

വാടാ രണത്തിനാശു നീ കന്യകാജാരാ

Malayalam
ശ്രുത്വാ വാർത്താം സുതായാ രഹസി നിഗദിതാം ദ്വാരരക്ഷ്യാ തദാനീം
ബാണോ ബാഹാഗ്രജാഗ്രന്നിശിതപരശുകോദണ്ഡ തൂണീരബാണഃ
ശുദ്ധാന്തേ ബദ്ധമോദം സമുഷിതമുഷയാ സ്പർദ്ധമാനോനിരുദ്ധം
ക്രുദ്ധാത്മാ ജ്യാനിനാദൈഃ ശ്രുതിമഥ ദലയന്നാഹവായാജൂഹാവ
 
 
വാടാ! രണത്തിനാശു നീ കന്യകാജാരാ
വാടാ! രണത്തിനാശു നീ
 
കന്യകയ്ക്കു ദൂഷണങ്ങൾ വന്നിഹ ചെയ്തൊരു നിന്നെ
ഉന്നതകൃപാണം കൊണ്ടു കൊന്നീടുവനിന്നു തന്നെ
 
പാർത്തലത്തിലെന്നുടയ കൂർത്തുമൂർത്ത ശരമേറ്റു

രംഗം 9 ഉഷയുടെ അന്തഃപ്പുരം

Malayalam

വൃദ്ധ പറഞ്ഞത് കേട്ട് ബാണൻ ഉഷയുടെ അന്തഃപ്പുരത്തിൽ ചെന്ന് ഒളിഞ്ഞിരിക്കുന്നവനോട് യുദ്ധത്തിനു വിളിക്കുന്നു. അനിരുദ്ധൻ യുദ്ധത്തിനു വരുന്നു. അനിരുദ്ധനെ ബാണൻ നാഗപാശത്താൽ ബന്ധിക്കുന്നു. ഉഷ, വിഷാദത്തോടേ ശ്രീകൃഷ്ണനെ ധ്യാനിയ്ക്കുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ ഉള്ളത്. 

നന്നുനന്നഹോ നീ ചൊന്ന കന്യക

Malayalam
നന്നുനന്നഹോ നീ ചൊന്ന കന്യക തന്നുടെ വൃത്തം
മന്നിലിതു കേട്ടീടുകിലോ മാന്യനാമെന്നെ
ഉന്നതന്മാർ നിന്ദിക്കുമല്ലൊ
 
പത്തുനൂറുഭുജം കൊണ്ടു സപ്തകുലാദ്രികളേതും
സത്വരം മുകളിലേറിവാൻ ഉൾത്തളിരിങ്കൽ
ചെറ്റുമതിനില്ല സംശയം
 
ആരുമറിയാതെ വന്നു നാരീമണിയ്ക്കു
ദൂഷണം പാരാതെ ചെയ്ത കിതവനെ വേഗേന ചെന്നു
പോരിലിന്നു വെന്നീടുവൻ ഞാൻ
 
 
 
തിരശ്ശീല
 

പേടിയുണ്ടിതു ചൊല്ലുവാനെങ്കിലും

Malayalam
പേടിയുണ്ടിതു ചൊല്ലുവാനെങ്കിലും
ഗൂഢമായ് കർണേ പറഞ്ഞറിയിക്കാം
 
പേടമാങ്കണ്ണിയെക്കൂടെ പിണക്കുമീ
ചേടികളിന്നിതു മൂടിമറച്ചാൽ
 
പ്രായം വരുമ്പോൾ പതിയോടു ചേർക്കാഞ്ഞാൽ
മായങ്ങളിങ്ങിനെ വന്നു ഭവിയ്ക്കും
 
കന്യാഗൃഹത്തിൽ പുരുഷവചനങ്ങൾ
ഇന്നലെക്കപ്പുറം കണ്ടതുമില്ല ഞാൻ
 
ജാരസമാഗമ ലക്ഷണമിന്നു
ദാരികതന്നിൽ കാണുന്നഹോ!
 
വക്ഷോജകുംഭതടങ്ങളിൽ നഖ-
ലക്ഷണങ്ങളുണ്ടു കാണുന്നു
 

വല്ലികൾക്കുണ്ടോ മരത്തിൽ ഗുണദോഷം

Malayalam
വല്ലികൾക്കുണ്ടോ മരത്തിൽ ഗുണദോഷം
വല്ലതിന്മേലും പടർന്നങ്ങുകേറും
 
ആറ്റിൽ ചിറകെട്ടി നീറ്റൊലി മുട്ടിച്ചാൽ
മറ്റൊരുഭാഗേ കവിഞ്ഞൊഴുകും

എന്തിതെന്തിതു ഹന്ത നീയെടി

Malayalam
എന്തിതെന്തിതു ഹന്ത! നീയെടി
ബന്ധഹീനമുരപ്പതും
 
അന്തരംഗമതിൽ നിനക്കൊരു
ചിന്തയെന്തു ഭവിച്ചതും
 
അഖിലവും പറകാശു നീയെടി
അഖിലവും പറകാശു നീ

ദാനവവംശശിഖാമണേ ശൃണു

Malayalam
തത്രാന്തരേ ഗ്രൂതമുഷാ പ്രതിഹാരരക്ഷീ
തസ്യാം നിരീക്ഷ്യ രതിലക്ഷ്മ ഹി തൽ സമസ്തം
നിശ്വാസധൂസരരുചാ പ്രഥമം മുഖേന
ബാണം ന്യവേദയദസാവഥ വാങ്മുഖേന
 
ദാനവവംശശിഖാമണേ! ശൃണു
മാനനിധേ മമ ഭാഷിതം
 
പുത്രികതന്നുടെ കൃത്യങ്ങൾ പാർക്കിൽ
ചിത്രമതെന്നേ പറയാവൂ
 
എന്തിഹ ചൊൽവതു ഞാൻ ശിവശിവ
ഹന്ത! പകർന്നു കാലം
 
അന്തകൻകൂടെ വെടിഞ്ഞ കിഴവി ഞാൻ
എന്തെല്ലാം കാണ്മാനിരിക്കുന്നിനിയും
 

മാരസന്നിഭാകാര മാരകുമാര

Malayalam
മാരസന്നിഭാകാര! മാരകുമാര! മാല്പെരുകുന്നു മനതാരിൽ
പാരാവാരസലിലേ പരിചൊടു ദിനകരൻ
 
വീര! മുങ്ങീടുന്നതു വിരവിൽ കണ്ടിതോ നാഥ!
അന്നു നിദ്രയിലെന്റെ അരികിൽ മെല്ലെയണഞ്ഞു
 
തന്നു വദനമധു തരസാ നീ പിന്നെയെങ്ങുപോയാറെ
പാരം വിവശയായ് ഞാൻ, ഇന്നെന്റെ നയനങ്ങൾ
 
ഏറ്റം സഫലങ്ങളായ് കാമനും ശരാസനം
കരതലെ എടുത്തെന്റെ പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു
 
സോമനും രജനിയെ സ്വൈരം പുണർന്നീടുന്നു
താമസമരുതേതും സമയോചിത കേളിയിൽ
 
 
 

Pages