ബാണയുദ്ധം
ബാണയുദ്ധം ആട്ടക്കഥ
മന്ത്രിവരന്മാരേ! സാദരം നിങ്ങൾ
രംഗം 4 ബാണന്റെ സഭ
ബാണൻ മന്ത്രിമാരോട് പുത്രിയുടെ വിവാഹകാര്യം ചർച്ച ചെയ്യുന്നു.
ചിത്രതരമോർക്കിലധുനാ തവ വചനം
ബാണമഹാസുര വീര്യഗുണാകര
ബാണനഹമേഷ കലയേ ചരണയുഗം
ഇഷ്ടാനുരാഗമരുണാധരിമാരുമായി
തുഷ്ട്യാ പുരേ ബലിസുതൻ മരുവുന്ന കാലം
ഒട്ടേറെയുള്ള നിജബാഹുബലത്തിനാലേ
ദൃഷ്ട്വാ ഗിരീശമഭിവന്ദ്യ ഗിരം ബഭാഷേ
ബാണനഹമേഷ കലയേ ചരണയുഗം
ഏണാങ്കചൂഡ ഭഗവൻ
ഏണമിഴിയായ ശർവാണിയോടുമൊന്നിച്ചു
ശോണിതപുരദ്വാരി ശോഭയോടുകൂടവെ
ആനമുഖഷണ്മുഖഗണൈഃ സാകമിഹ
മാനഗുണവീര്യവസതെ
ആനന്ദമാർന്നു ബഹുമാനമോടു വാഴുകയാൽ
മാനിജനമാനിതൻ താൻ എന്നു നിശ്ചയം
ബാണാസ്രേന്ദ്രമെതിരെ നിൽപ്പതിനു
ബാണാസനേന സമരേ
ക്ഷോണീശദാനവസുരാണാമൊരുത്തരെ
കാണാനുമില്ല തവ ചേണാർന്നനുഗ്രഹാൽ
രംഗം 3 ബാണൻ ശിവൻ
ബാണൻ ശിവനേയും ഭൂതഗണങ്ങളേയും സന്ദർശിക്കുന്നു. ബാണനു കൈത്തരിപ്പ് കൂടിയിട്ട് പരമേശ്വരനോട് യുദ്ധത്തിനു വരുവാൻ അഭ്യർത്ഥിക്കുകയാണ്. അപ്പോൾ പരമേശ്വരൻ, താൻ ബാണന്റെ കിങ്കരനായതിനാൽ കിങ്കരന്മാരോട് യുദ്ധം ചെയ്യുന്നത് ഭൂഷണമല്ല എന്നും ബാണനെ എതിരിടാൻ താമസിയാതെ ഒരാൾ വരും എന്നും അറിയിക്കുന്നു.
കളധൗതകമലങ്ങൾ വിലസുന്നു കാന്ത
സാരസാക്ഷിമാരണിയും ചാരുവതംസമേ
ലീലോദ്യാനേ പികഗളഗളൽകാകളീരാവരമ്യേ
ഗുഞ്ജന്മഞ്ജുഭ്രമരപടലീധൂതചൂത പ്രസൂനേ
ബാണഃ സ്വര്യം കുഹചനദിനേ കേളിലോലോ നൃഗാദീൽ
ലാവണ്യശ്രീവിജിതവിലസച്ചഞ്ചലാം ചഞ്ചലാക്ഷീം
സാരസാക്ഷിമാരണിയും ചാരുവതംസമേ
മാരസഹകാരികാലം പാരം വിലസുന്നു
കാനനേ മത്തകോകിലഗാനങ്ങൾ കേട്ടിതോ?
മീനകേതനവിജയയാനതൂര്യം പോലെ
ചാരു നിന്നുടെ വദനസൗരഭം ഹരിപ്പാൻ
ചാരേ വന്നിടുന്നു നൂനം മാരുതകിശോരൻ
കർണ്ണേജപങ്ങളാം നിന്റെ കണ്ണുകളിൽ നിന്നു
നിർണ്ണയം മീനങ്ങൾ ഭയാദർണ്ണസി വാഴുന്നു
കന്നൽമിഴി തവ മുഖകൈവല്യം വരുവാൻ
മന്യേ ശശി വിഷ്ണുപദം ഇന്നും ഭജിക്കുന്നു
രംഗം 2 ബാണന്റെ കൊട്ടാരം ഉദ്യാനം
ബാണനും പത്നിയും