ആര്യപുത്രാ കേള്‍ക്ക വീര്യജലനിധേ
Malayalam
ആര്യപുത്രാ കേള്‍ക്ക വീര്യജലനിധേ
കമനീയരൂപ തവ കമനീയാകുമെന്നുടെ
ധമനിയില്‍ ക്ഷാത്രരക്തഗമനമുണ്ടെന്നാകിലും
ധമനിയില്‍ ക്ഷാത്രരക്തഗമനമുണ്ടെന്നാകിലും
അളവില്ലാതൊരു ഭയം വളരുന്നതതിനാലേ
പിളരുന്നൂ മനം ഹാ തളരുന്നൂ തനുപാരം
പോരില്‍ ഭവാനു മൃത്യു നേരിടുമെങ്കിലോ
വേറിടും മമ ജീവന്‍ വേറെന്തു ഞാന്‍ ചൊല്‍വൂ ?