കർണ്ണശപഥം

കർണ്ണശപഥം ആട്ടക്കഥ

Malayalam

ത്വല്‍സുതരെന്‍റെ വൈരികളല്ലേ

Malayalam
ത്വല്‍സുതരെന്‍റെ വൈരികളല്ലേ ?
മത്സഖര്‍ കൌരവന്മാരല്ലേ ?
വിശ്രുതമിതു പാരെങ്ങുമല്ലേ ?
ഹേശ്രീയുതേ ! സ്മരിക്കുന്നില്ലേ ?

എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ

Malayalam
എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ ?
അങ്കേശനാമീ ഞാനെങ്ങു പിറന്നവനോ ?
 
ഇങ്ങാരറിവൂ ഞാനാരേങ്ങെന്‍റെ വംശമെന്നോ ?
മാതാവ് രാധ താനോ ? താതനതിരഥനോ ?
 
ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ ?
കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ?
കാണാതെ മരിക്കുവാനാണോ ശിരോലിഖിതം ?
 

രംഗം 2 കർണ്ണനും കുന്തിയും

Malayalam

കർണ്ണൻ തന്റെ മാതാപിതാക്കൾ ആരെന്ന് ആലോചിച്ച് സങ്കടപ്പെടുന്നു. കുന്തിവന്ന് വാസ്തവം വെളിപ്പെടുത്തുന്നു. കർണ്ണന്റെ ശപഥം.

കാലിണ കൈതൊഴുതീടുന്നേന്‍ അഗ്രജ

Malayalam
കാലിണ കൈതൊഴുതീടുന്നേന്‍ അഗ്രജ ഭൂപതിതിലക
 
ഭീമാദികളാമധമന്മാരെ നിധനം ചെയ്തീടാന്‍
താമസമിനിയും കുരുകുലവീരാ ഹാനിവരുത്തുകയില്ലേ ?
 
വിദ്വേഷാഗ്നി ജ്വാലകള്‍ നമ്മുടെ ഹൃത്തില്‍കത്തിപ്പടരുന്നൂ
ക്ഷാത്രവശോണിതപാനംചെയ്തവ ശമനം ചെയ്യേണ്ടേ ?
 
അക്ഷൌഹിണികളിലണിയണിയായി സമരോത്സാഹത്താല്‍
അക്ഷമാരായിഹ നില്‍പ്പു ഭടന്മാര്‍ , പടനീക്കുകയല്ലേ ?
 
തന്ത്രവിചക്ഷണമന്ത്രിപ്രമുഖര്‍ നിന്തിരുവടിയെക്കാണ്മാന്‍
മന്ത്രഗൃഹത്തില്‍ വന്നിട്ടുണ്ടവിടേയ്ക്കെഴുന്നള്ളുകയല്ലേ ?
 

വാത്സല്യവാരിധേ കര്‍ണ്ണാ

Malayalam
വാത്സല്യവാരിധേ കര്‍ണ്ണാ മഹാമതേ
ത്വത്സമനാരുണ്ടഹോ ഭൂമണ്ഡലം തന്നില്‍ ?
 
വല്ലഭന്നാത്മതുല്യന്‍ സോദരതുല്യന്‍ മേ
ചൊല്ലെഴും കുരുവംശത്തിന്നേകാലംബനം നീ
 
നിന്നുടെ ഗിരം കേള്‍ക്കെയെന്നുടെയകതാരില്‍-
നിന്നുടനകലുന്നൂ ഖിന്നതയശേഷവും
 

സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ

Malayalam
സോദരീ മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ ?
 
പ്രാണസഖനെനിയ്ക്കു റാണീ തവ വല്ലഭന്‍
പ്രാണനവനായല്ലോ നൂനം ഞാന്‍ ധരിയ്ക്കുന്നു
 
എന്നുടെ ജീവരക്ത ബിന്ദുക്കളോരോന്നുമെന്‍
മന്നവനായൊഴുകെ ധന്യമായീടുമല്ലോ
 
വിമതരാം കൌന്തേയരെ സമരേ നിഗ്രഹിച്ചൂ ഞാന്‍
സുമതീ തവ പതിയെ ഭുവനപതിയാക്കും
 

ഭീരുതയോ ഭാനുമതീ

Malayalam
ഭീരുതയോ ഭാനുമതീ ? ഭാരതസമരേ
വീരനഹം വൈരികളെ സംഹരിച്ചീടും
 
അവരജരില്ലേ ? ജ്ഞാതികളില്ലേ? സാമന്തരുമില്ലേ ?
അവരധികം ശൌര്യപരാക്രമശാലികളല്ലേ ?
 
സ്നേഹിതരില്ലേ ? ഗുരുവരരില്ലേ? ഭടതതിയുമില്ലേ ?
സ്നേഹമുടല്‍പൂണ്ടുള്ളോരു കര്‍ണ്ണനുമില്ലേ ?
 
കുമതികളാം പാണ്ഡവരെ കുരുതികഴിച്ചധുനാ
കുരുവീരന്‍ ധരവാഴും നിസ്സന്ദേഹം

Pages