ഭൂപതിവീരരേ! ഭവതു കല്യാണം
പദം
ഭൂപതിവീരരേ! ഭവതു കല്യാണം
താപമശേഷവും പോയിതു ദൂരെ.
ഗോഭൂദേവന്മാരുടെ പാലനം
ശോഭനശീലന്മാരേ ചെയ്ക
മാനവശാസ്ത്രേ ചൊന്നൊരു കർമ്മങ്ങൾ
ശോഭനശീലന്മാരേ ചെയ്ക
ഇങ്ങിനെ ഭൂപാലനമതു ചെയ്താൽ
മംഗലമിനിയും വരുമിഹ മേലിൽ.
പദം
ഭൂപതിവീരരേ! ഭവതു കല്യാണം
താപമശേഷവും പോയിതു ദൂരെ.
ഗോഭൂദേവന്മാരുടെ പാലനം
ശോഭനശീലന്മാരേ ചെയ്ക
മാനവശാസ്ത്രേ ചൊന്നൊരു കർമ്മങ്ങൾ
ശോഭനശീലന്മാരേ ചെയ്ക
ഇങ്ങിനെ ഭൂപാലനമതു ചെയ്താൽ
മംഗലമിനിയും വരുമിഹ മേലിൽ.
ശ്ലോകം
ഹതേ ജഗൽ പ്രാണസുതേന സംഗരേ
ജരാസുതേ തല്പ്രതിരുദ്ധഭൂമിപാഃ
മുകുന്ദമഭ്യേത്യമുകുന്ദമീയുഷാ
പദാംബുജാന്തേ പ്രണതാ ബഭാഷിരേ.
കൊടിയ ഗദാഹതികൊണ്ടു നിന്നുടൽ
പൊടിയതാക്കുവൻ കാണെടാ മൂഢാ!
മടിയതിനില്ല മനസി മേ ശൃണു
ത്ധടിതി വരിക നീ രണഭൂമിയിൽ.
യുധിബലമിന്നു കാട്ടുക തേ ബഹു-
വിധങ്ങളായുള്ള വചനങ്ങളലം
അധികമായുള്ള മമ ബലം കാൺക നീ
നിധനം ചെയ്തീടുവൻ നിന്നെ ഇന്നു ഞാൻ
(ഏഹി മാഗധേന്ദ്ര ഭോ വീരനെങ്കിൽ നീ)
അതികുതുകം മേ വളരുന്നിന്നു
മതിയിൽ, നിന്നൊടു പൊരുവതിന്നു
ഹതനായീടും നീ അരനിമിഷത്തിൽ
അതു കരുതുക പവനതനയ
(ഏഹി ഭോ വൃകോദര വീരനെങ്കിൽ നീ
യാഹി ഭീരുവെങ്കിലിന്നു മൈവതേ ഭയം)
വാരണായുതബലവാനിന്നു ഞാനെന്നു
പാരം മനസി തേ ഗർവം
വീര സമരഭുവി കാൺക ബാഹുവീര്യം മേ
വിരവിനൊടു രവിതനയപുരമതിൽ
പരിചൊടാക്കുവനിന്നു നിന്നെ ഞാൻ.
(കിന്തു ഭോ ചൊന്നതും മാഗധഭൂപ
കിന്തു ഭോ ചൊന്നതും)
കിന്തു ഭോ ചൊന്നതും വാസുദേവ നീ
കിന്തു ഭോ ചൊന്നതും!
ഹന്ത തവ യദി ഭവതി ഭുജബലമധിക-
ചടുലം സരസമയി കുരു
തണ്ടാർമാനിനിനാഥ നീ ഭീരുവെന്നതു
പണ്ടേ ഞാനറിയുമല്ലോ
അണ്ടർകോൻ തനയനിന്നതി ബാലകൻ
ചണ്ഡതരരണമതിഹ ചെയ് വാൻ,
ഇണ്ടൽ നഹി ഭീമനോടയി മമ.
വിക്രമി ഭീമനിവൻ, ശക്രനന്ദനനിവൻ
ചക്രപാണി കൃഷ്ണനെന്നെന്നെയും ബോധിക്ക നീ
വിക്രമിയെങ്കിൽ ബാഹു വിക്രമംകാട്ടുക രിപു-
ചക്രങ്ങളെയഖിലം കൊന്നുടനിഹ
ശീഘ്രം സുഖമഖിലർക്കും നൽകുവൻ.
ഭൂദേവന്മാരെപ്പോലെസാദരമന്നാകാംക്ഷ
നീതിജലധേ ഞങ്ങൾക്കില്ല
വീതശങ്കം സപദി ദ്വന്ദ്വയുദ്ധം തരിക
അതു സമ്പ്രതി കുതുകം പൂണ്ടിഹ വയ-
മധുനാ തവ സവിധം പ്രാപിച്ചിതു.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.