രാജസൂയം (തെക്കൻ)

Malayalam

ദേവവ്രതസ്യ ഗിരമേവം നിശമ്യ

Malayalam

ദണ്ഡകം
ദേവവ്രതസ്യ ഗിരമേവം നിശമ്യ നര-
ദേവോപി ദേവവരതുല്യൻ
ദേവമഥകൃഷ്ണം, താവദരിജിഷ്ണം
കേവലമസൗസപദി- പാവന സുശീലമമു
മേവ വിരവൊടു നുതികൾചെയ്തു.

പാദാരവിന്ദമവനാദായമൂർദ്ധ്നി
സഹ മോദേന നീതിഗുണശാലീ
മാധവമമേയം സാദരമമായം
സൂദിദസുരാരിചയ- മാദിപുരുഷം ഹരിയെ
വേദവിദഹോ നുതികൾചെയ്തു.

വാനോർതദാ കുസുമമാനന്ദമോടവർകൾ
ദീനംവെടിഞ്ഞഥ ചൊരിഞ്ഞു
കനകനിഭചേല, വിനതജനപാലേ
മുനിനികരമഴകിനൊടു– മനസി ബഹു കുതുകമൊടു
വനജനയനനേ നുതികൾചെയ്തു.

പത്മാവല്ലഭനായീടും ഭഗവാൻ

Malayalam

പത്മാവല്ലഭനായീടും ഭഗവാൻ
പത്മനാഭനല്ലൊ കൃഷ്ണനാകുന്നതും
പത്മവിലോചനനിന്നിങ്ങിരിക്കവെ
സന്മനി ഹേ രാജൻ കിന്തു സന്ദേഹവും?

(മഹയ മാഹയ മധുനിഷൂദനം)

വിശ്വരൂപനായീടുന്നതുമിവൻ
വിശ്വനാഥനായിപ്പാലിക്കുന്നതിവൻ
വിശ്വജീവസൃഷ്ടി ചെയ്യുന്നതുമിവൻ
വിശ്വാതീത പരബ്രഹ്മമിവനല്ലൊ

മത്സ്യകച്ഛപാദി രൂപം ധരിച്ചതും
ചിത്സ്വരൂപനാകുമിവനല്ലൊ
വത്സ നിന്നുടയ ഭാഗ്യം ചൊല്ലാവതോ
സത്സഹാനിങ്ങെഴുന്നള്ളിയതോർത്താൽ.
(മഹയ മഹയ)

ജഹ്നുകന്യകാതനൂജ ഭോ

Malayalam

ശ്ലോകം
തസ്മിൻ യാഗേ പ്രവൃത്തേ നരപതിഷുഹരിപ്രസ്ഥമഭ്യാഗതേഷു
സ്വാസ്തീർണേഷ്വാസനേഷു പ്രഥിതസമരവീര്യേഷു തേഷ്വാസിതേഷു
കസ്മൈതാമഗ്രപൂജാമഹമിഹ കരവാണീതി ധർമ്മാത്മജോസൗ
നത്വാ പ്രാവോചദേവം ഗിരമതിസുകൃതീ തത്ര ഗംഗാതനൂജം.

പദം
ജഹ്നുകന്യകാതനൂജ ഭോ
നിഹ്നുത സകലവിമത നിൻ പാദ-
നീരജയുഗളം കൈവണങ്ങുന്നു ഞാൻ
ഇന്നിഹ വന്നൊരു ഭൂപമണികളിൽ
നന്ദിയോടാരെ ഞാൻ പൂജിക്കേണ്ടു മുന്നം?
നന്നായ് ചിന്തിച്ചരുൾചെയ്യണമെന്നോടു
മന്നവമൗലിരത്നമേ പിതാമഹ.

ചൈദ്യോപി രൂക്ഷതരചക്ഷുരതീവ

Malayalam

ശ്ലോകം
ചൈദ്യോപി രൂക്ഷതരചക്ഷുരതീവ രോഷാ-
ദാദ്യസ്യ പൂജനവിധിം സ നിരീക്ഷ്യ വീരഃ
സാക്ഷേപമേവമവദൽ സ്വയമുത്ഥിതസ്സൻ
സാക്ഷാദസന്മകുടഹീരവരോ ദുരാത്മാ.*

ശ്രീപതേ നിന്നുടെ കാരുണ്യത്താൽ

Malayalam

ശ്രീപതേ നിന്നുടെ കാരുണ്യത്താൽ സംഹരിച്ചിതു
ഭൂപനാം ജരാസന്ധനെ വേഗാലെന്നതുകൊണ്ടു
താപം തീർന്നിതു ഞങ്ങൾക്കെല്ലാം
പാഹിമാം ശൗരേ നീലനീരദസുമേചക!
പാലിത ഗോപാലക! കാലിതസുരവൈരിലോക!
ഫാലശോഭി മൃഗമദതിലക കരുണാംബുരാശേ! കൈതൊഴുന്നേൻ ചരണം തവ.

അതിക്രൂരമുഷ്ടിപ്രഹാരൈസ്തു

Malayalam

ഇടശ്ലോകം
അതിക്രൂരമുഷ്ടിപ്രഹാരൈസ്തു ഭീമോ
ജരായുസ്സ തം മാഗധം സൂദയിത്വാ
തതഃ കൃഷ്ണാമാസാദിതശ്ശക്രസൂനു-
സ്സുതാഭ്യാം ഹരിപ്രസ്ഥമേവം ജഗാഹേ.

Pages