ദേവർഷിപുംഗവ! കേൾക്ക മേ
ദേവർഷിപുംഗവ! കേൾക്ക മേ ഗിരം
ദേവദനുജനതപദയുഗളം
ഭാവുകം പാണ്ഡുനന്ദനന്മാർക്കിന്നു
കേവലം വരുമില്ലൊരു സംശയം
ദേവദോഷമഖവും സുകരം
വിക്രമേണ ജയിച്ചു ധീരൻ രാജചക്രമഖിലവുമിന്നവൻ
ശക്രസൂനുസഹായവാൻ സുരചക്രതോഷണമഖവും ചെയ്യും
വിക്രമസഹിതാരാതിചക്രസൂദനാര്യനും
ചക്രപാണിയാം ഞാനും ശക്രപ്രസ്ഥേ വന്നീടാം.
(ശ്രീകൃഷ്ണൻ നാരദമുനിയെ ആദരവോടെ യാത്രയാക്കുന്നു. തിരിഞ്ഞു ദൂതനോട്-)
രാജദൂത നീ കേൾക്കണം ഗിരം
രാജവരരോടു ചൊല്ലണം
രാജസഞ്ചയവൈരിണം കൊന്നു
രാജകുലപരിപാലനം ചെയ് വൻ.