അവരെയിഹ സമരഭുവി
അവരെയിഹ സമരഭുവി അതിരഭസമൊടു
യമഭവനമതിലാക്കുമെൻ ഭുജധൃതകൃപാണം
അവരെയിഹ സമരഭുവി അതിരഭസമൊടു
യമഭവനമതിലാക്കുമെൻ ഭുജധൃതകൃപാണം
നാഗാദന്യപനന്ദന! ശോഭന! നിജകീർത്തി
ദീപിതാഖിലലോക!
അപ്രതിമമാം നിന്റെ അധിക വിക്രമം കൊണ്ടു
സൽപഥമതിൽത്തന്നെ സകലരും മരുവുന്നു
ബന്ധുരകമലിനീബന്ധു വന്നുദിക്കുമ്പോൾ
അന്ധകാരത്തിനുണ്ടോ അവകാശമവനിയിൽ?
പാപരാം യവനന്മാർ പാരമുന്മത്തരായി
പാരതിൽ മരുവുന്നു പാർത്ഥിവശിഖാമണേ!
ശ്ലോകം
അഥ കദാചിദനന്തപദാംബുജ-
പ്രസൃതമാനസമഞ്ജുമധുവ്രതഃ
സചിവമേവമുവാച സമാഗതം
സ ഭവനം ഭവനന്ദനവിക്രമഃ
പദം
മന്ത്രിവര! നിശമയ സുമന്ത്ര! വചനം മേ
സന്ത്രാസിതാശേഷവിമതവിതതേ!
ഈശനിൽ വിമുഖമാം ഇന്ദ്രിയകുലം
ക്ലേശാവഹമെന്നു കരുതുക ഭവാൻ
വാരിധികാഞ്ചിയാം ധരണി തന്നിൽ
ആരഹോ പറക ഹരിചരണ വിമുഖൻ?
നാരായണന്റെ പദനളിന ഭജനം
താരകം ഭവജലധി തന്റെ അറിയേണം.
പദം
പ
ഭാനുവംശാവതംസ! ഭാഷിതം ശൃണു മേ
അ
സത്തമ! ഭവാനുടയ സപ്താംഗങ്ങളാകവേ
നിത്യമുദിതങ്ങളായി നിവസിച്ചീടുകയല്ലീ?
ച1
ലോകരഞ്ജനം നിങ്ങൾക്കേകമാകിയ ധർമ്മം
വ്യാകുലതയെന്നിയേ വിരവിലതു ചെയ്യുന്നോ?
ച2
ആദിപുരുഷൻ തന്റെ മോദമാശു വരുവാൻ
ദ്വാദശീവ്രതമതു സാദരം ചരിക്ക നീ.
ച3
ഛത്മമെന്നിയേ പാദപത്മസേവചെയ്കിലോ
പത്മനാഭൻ തന്നുടെ ആത്മാനമപി നൽകും.
ശ്ലോകം
നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണം
നീരന്ധ്രശാഖികുലനിഹ്നുതഭാനുബിംബം
സപ്രശ്രയം നൃപതിരാശ്രമമേത്യ ശാന്തം
സ പ്രസ്തുതസ്തുതി വസിഷ്ഠമൃഷിം വവന്ദേ
പദം
നരവരശിഖാമണേ! നിശമയ ഗിരം മേ
വിരവിനൊടറികനീ വിപിനമതി വിജനം.
മല്ലികാക്ഷാവലിവല്ലഭകളോടുമിതാ
കൽഹാരകാനനേ കാൺക, വിലസുന്നൂ.
കമലാകരം ചാരു കാനനമഹി തന്റെ
വിമലമുകുരം പോലെ വിലസുന്നു പാരം.
ചൂതങ്ങളിൽ മധുപോതങ്ങൾ വാഴുന്നു
ചൂതശരനാമലിപിജാതമതുപോലെ
കളകണ്ഠഗീതമിതു കാമനുടെ ചാപഗുണ-
കളശിഞ്ജിതം പോലെ കാനനേ കേൾക്കുന്നു.
മഞ്ജുതരകുഞ്ജമിതു മദനകേളിചെയ്‌വതി-
ന്നഞ്ജസാപോക നാം അംബുജവിലോചന!
ശ്ലോകം
ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ ദിനേ
സദ്യസ്സ്വീകൃതവിക്രിയാ ന ഭുവനേ വാസന്തികേ സന്തി കേ
ഇത്യാലാപിനി കോകിലാരവമിഷാൽ കേളീവനേ ജാതുചി-
ദ്രാജാ നിർജ്ജിതരാജരാജ വിഭവഃപ്രോചേ വചഃ പ്രേയസീഃ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.