രുഗ്മാംഗദചരിതം

Malayalam

കേട്ടില്ലേ ഭൂദേവന്മാരേ ഭൂപന്‍

Malayalam
കയ്കൊണ്ടന്യോന്യരാഗം കമലസമമുഖീ മോഹിനീ ഭാമിനീ സാ
സീഘ്രം പുക്കാത്മഗേഹം സ്മരപരവശനായ്ത്തത്ര തന്വംഗിയോടും
ചൊൽക്കൊള്ളും പാർത്ഥിവേന്ദ്രൻ സരസമിഹ വസിച്ചും രമിച്ചും നികാമം
തൽക്കാലേ ഭൂസുരന്മാർ ചിലരിഹ നിഭൃതം തമ്മിലൂചുസ്സുവാചം
 
കേട്ടില്ലേ ഭൂദേവന്മാരേ ഭൂപന്‍
കാട്ടിലൊരു നാള്‍ നായാട്ടിനുപോയപ്പോള്‍
കിട്ടിപോല്‍ നല്ലൊരു പെണ്ണ്!

 

സോമവദന കൊമളാകൃതേ

Malayalam
സോമവദന കൊമളാകൃതേ! ഭവാന്‍
സാദരം കേള്‍ക്ക ദേവനാരി ഞാന്‍
 
കാമാധികസുന്ദര! നിന്നെക്കണ്ടതിനാലെ
പ്രേമമെനിക്കുള്ളില്‍ വളരുന്നു
 
മല്‍പ്രിയമൊഴിഞ്ഞൊരുനാളുമെന്നോ-
ടപ്രിയം ചെയ്കയില്ലെന്നും
 
അല്പമാത്രമിന്നൊരു സത്യം ചെയ്തീടാമെങ്കില്‍
ത്വല്‍പ്രിയതമയായി വസിച്ചീടാം

മധുരതര കോമളവദനേ

Malayalam
മധുരതര കോമളവദനേ, മദസിന്ധുരഗമനേ!
മധുഭാഷിണീ, താനേ വിപിനേ
മരുവീടുന്നതെന്തിഹ വിജനേ
 
വണ്ടാര്‍കുഴലാളേ! നിന്നെക്കണ്ടതിനാലിഹ പുരുകുതുകം
തണ്ടാര്‍ശരനെന്നോടേറിയ ശണ്ഠയായി വന്നഹോ ബാലേ
 
പിരിയുന്നതു നിന്നോടിനി മമ മരണാധിക സങ്കടമറിക
മരുവീടുക ചേര്‍ന്നെന്നോടു നീ ചരണാംബുജ ദാസ്യംകുര്യാം

കല്യാണാംഗിയണിഞ്ഞീടുമുല്ലാസ ശാലിനി

Malayalam
ഇത്ഥം വൈവസ്വതം തം നിജ പുരിയിലയച്ചഞ്ജസാ പത്മജന്മാ
പ്രീത്യാ നിര്‍മ്മിച്ചു നല്ലോരമലശശിമുഖീം മോഹിനീം ഭാമിനീം സാ
ഗത്വാ സാകേതപുര്യന്തിക വിപിനതലേ ബ്രഹ്മവാചാ വസിച്ചു
പ്രാപ്തോ നായാട്ടിനായിട്ടവനിപതിവരസ്തത്ര രുഗ്മാംഗദാഖ്യന്‍
 
കല്യാണാംഗിയണിഞ്ഞീടുമുല്ലാസ ശാലിനി
കല്യാണഗുണമോഹിനി കല്യാണാംഗീ
 
പഞ്ചബാണനഞ്ചീടുന്ന പുഞ്ചിരിയും ചാരു-
ചഞ്ചലാപാംഗവും കിളികിഞ്ചിതവും
 
നീണ്ടിരുണ്ടു ചുരുണ്ടൊരു കുന്തളവും കാമന്‍
വീണ്ടുമാശപൂണ്ടീടുന്ന കൊങ്കരണ്ടും
 

രവിതനയ മഹാത്മന്

Malayalam
രവിതനയ മഹാത്മന്‍! മാ കൃഥാസ്ത്വം വിഷാദം
വ്രതമിദമവനീന്ദ്രസ്യേഹ രുഗ്മാംഗദസ്യ
 
ലളിതയുവതിയോഗാന്നാശയാമ്യാശു നൂനം
നിവസ വിഗതതാപം പ്രാപ്യ ഗേഹം സമോദം

Pages