രുഗ്മാംഗദചരിതം

Malayalam

കല്യാണാംഗ ക്രീഡിക്ക നാം

Malayalam
കല്യാണാംഗ! ക്രീഡിക്ക നാം! കല്യതമാംഗ! മുദാ
പൂര്‍ണ്ണ ചന്ദ്രനുദിച്ചുയരുന്നു
 
തൂര്‍ണ്ണമിന്ദുരശ്മി വിലസുന്നു
വണ്ടുകള്‍ പൂമധു തെണ്ടി വനാന്തേ
 
കുണ്ഠതപൂണ്ടു പറന്നീടുന്നു
പ്രാണനാഥ കാണൂ പവനം പ്രാണമോദകകരമോഹനം
 
കാണുന്നില്ല കുസുമങ്ങളൊന്നുമിതിന്‍-
കാരണം കിമിഹ കോമളമൂര്‍ത്തേ?

മാധുരി വിലസും ചാരു സാധുരീതി

Malayalam
സ്വൈരം വസന്‍ നിജപുരേ നൃപുംഗവോസാ-
വാരാമമേത്യ സരസാം ദയിതാം കദാചില്‍
ലീലാകുതൂഹലവശാദമലാംബുജാക്ഷീ-
മേവം ജഗാദ രമണീം രമണീയശീലാം
 
 
മാധുരി വിലസും ചാരു സാധുരീതി ചേരും
ചതുര്യശാലിനീ! ശൃണു ജീവനായികേ!
 
ചേതോഭവ ലീലോത്സവം ചെയ്തീടുവാന്‍ മോദാല്‍
സാദരം വരികരികില്‍ കാതരേക്ഷണേ!
 
കുംഭീവീരകുംഭകാന്തി കുമ്പിട്ടുകൈകൂപ്പും നിന്‍റെ
പന്തൊക്കും കൊങ്കയെന്മാറില്‍ പൈന്തേന്‍വാണി, ചേര്‍ക്ക

ശ്രീമൽസൂര്യകുലേ പുരാ

Malayalam
ശ്രീമൽസൂര്യകുലേ പുരാ സമജനി ശ്രീപേശലാംഗോജ്ജ്വലഃ
ശ്രീവത്സാങ്കനിഷേവണൈകരസികോ വീരാഗ്രഗണ്യോ ബലീ
ഗീർവാണസ്തുതകീർത്തിപൂരമഹിമാ കല്യാണശീലസ്ഥിതി-
സ്തിഗ്മാംശുർമദമേദുരാരിതമസാം രുഗ്മാംഗദാഖ്യോ നൃപഃ

രംഗം 8 സാകേതത്തിലേക്കുള്ള വഴി ദ്വാദശിദിനം

Malayalam

ഈ രംഗത്തിൽ രണ്ട് നാലുബ്രാഹ്മണന്മാർ തമ്മിൽ തമ്മിൽ പറയുന്നതാണ്. അവസാനം അവരെല്ലാവരും സാകേതത്തിലേക്ക് ദ്വാദശിയൂട്ടിനായി പോകുകയും ചെയ്യുന്നു. (സാധാരണ രണ്ട് ബ്രാഹ്മണരേ പതിവുള്ളൂ. അവർ തമ്മിൽ മാറി മാറി പറയും)

Pages