രുഗ്മാംഗദചരിതം

Malayalam

ഉക്ത്വാ ജവേന നരപാലകനോടീവണ്ണം

Malayalam
ഉക്ത്വാ ജവേന നരപാലകനോടീവണ്ണം
പ്രീത്യാ ഗമിച്ചു ദിവമപ്സരസസ്തദാനീം
മര്‍ത്യാധിപോപി നിജപത്തനമേത്യ വേഗാ-
ദ്ദൈത്യാരിസേവനരതോത്ര സുഖം ന്യവാത്സീല്‍

ശോഭതേ തവാഭീഷ്ടം ഭൂപതേ

Malayalam
ശോഭതേ തവാഭീഷ്ടം ഭൂപതേ!
ശ്രീപതിപ്രസാദലാഭവും
 
സര്‍വ്വപാപനാശനമേകാദശീ വ്രതഫലം
പ്രാതഃകാലേ കുളിക്കേണം, ഹരിപാദം ഭക്ത്യാ ഭജിക്കേണം
 
സാധു മൌനം ന ഖലു താംബൂലാശനം
മോദസംവര്‍ദ്ധനം വിഷ്ണുനാമകീര്‍ത്തനം
 
ഊണുറക്കാമൊഴിയേണം കളവാണീമാരോടകലണം
പ്രാണിഹിംസാദികളും പാരം വര്‍ജ്ജിക്കേണം
 
ക്ഷോണീനാഥ! തത്ര സാരം ഹരിവാസരം
ശുദ്ധിവേണം തലനാളേ വിഷ്ണുഭക്തിയും സകലകാലേ
 
പ്രീത്യാ പിറ്റേദ്ദിനം ചെയ്ക പാരണയും
ഇത്ഥമേകാദശീ നോല്‍ക്കേണ്ടുന്ന വിധി

പരമസുധാ കൈതൊഴുന്ന വാണിമാരേ

Malayalam
ദാരിദ്രാലങ്ങൊരുത്തിക്കശനമിഹ ലഭിച്ചില്ലസൌ വന്നു തൊട്ടൂ
ചാരുശ്രീമദ്വിമാനം സദപി ദിവി മുദാ തത്ര മോദാലുയര്‍ന്നു
പൂരിച്ചൂ വിസ്മയങ്ങള്‍ നൃപവരനകമേ ദേവിമാരെത്തദാനീം
ഭൂരിപ്രീത്യാ വണങ്ങി പുനരപി നരലോകേന്ദ്രനേവം ബഭാഷേ
 
പരമസുധാ കൈതൊഴുന്ന വാണിമാരേ!
സരസമഹമിതൊന്നു പ്രാര്‍ത്ഥയേ
 
പരമമേകാദശിതന്‍മാഹാത്മ്യം ബോധിപ്പാനായി
പെരുകുന്നു മോദമാശയെ
 
മഹിതതിഥിവ്രതാനുഷ്ഠാനവും തല്‍ഫലവും
സഹിതകുതുക മുരചെയ്തീടേണം

വരുത്തുക ഭവാന്‍ ചെന്നു ധരിത്രീന്ദ്ര

Malayalam
വരുത്തുക ഭവാന്‍ ചെന്നു ധരിത്രീന്ദ്ര! വിരവോടു
വ്രതത്തോടിന്നിരുന്നതിലൊരുത്തനെ ഇവിടെ
 
നിരസ്തസങ്കടം ഞങ്ങളിരിക്കും നീ വരുവോള -
മനുത്തമ കുലമണി സത്തമകുല മൌലേ!
 
ത്രസിക്കൊല്ല വീര ശപിക്കയില്ലെടോ ഞങ്ങള്‍
ഗമിക്ക കാര്യസിദ്ധയേ നീ കണ്ടു

വചിച്ചീടാം കരണീയം

Malayalam
വചിച്ചീടാം കരണീയം ശ്രവിച്ചാലും അതു ഭവാന്‍
ഭജിച്ചേകാദശീവ്രതം ഭുജിച്ചീടാത്തവരിഹ
 
ഗമിച്ചാശു തൊടുന്നാകില്‍ ചലിച്ചീടാതവനിയി-
ലുറച്ചോരു വിമാനമുല്‍പതിച്ചീടും നഭോമാര്‍ഗ്ഗേ

കോപം മാ കുരുതാമരിമാരേ

Malayalam
കോപം മാ കുരുതാമരിമാരേ!
ശോഭാത്ഭുതമാരേ!
 
ആപത്ഗതനഹമെന്നില്‍ തരസാ
താപമൊഴിച്ചൊരു കൃപയരുളേണം
 
ബന്ധുരകാന്തി കലര്‍ന്ന വിമാനം
ചന്തമിയന്നു ഗമിപ്പാന്‍ ഗഗനേ
 
എന്തിഹ ഹന്ത മയാ കരണീയം?
ചിന്തിച്ചരുളണമന്തരമന്യേ

മടിയൊട്ടും കൂടാതതിദുഷ്ടാ

Malayalam
പൂവെല്ലാം ദേവനാര്യസ്സകുതുകമുടനേ വ്യോമയാനത്തിലാക്കി-
പ്പോവാന്‍ ഭാവിച്ച നേരം നൃപനഥ തരസാ ചെന്നു യാനേ പിടിച്ചു
ദിവ്യം സൌവര്‍ണ്ണ യാനം വിഗതഗതിരയം സ്തബ്ധമായ് തത്ര നിന്നു
ദേവ്യസ്താവത്സരോഷം നരപതിവരനോടൂചിരേ കേചിദേവം
 
 
മടിയൊട്ടും കൂടാതതിദുഷ്ടാ! വിമാനേ
നീ പിടിപെട്ടതതീവ കഷ്ടം
 
സവിശിഷ്ട വിമാനത്തില്‍ ഗതിമുട്ടിച്ചൊരു നിന്‍റെ
ഹൃദി തുഷ്ടികരം ശാപം ദ്രുതം കുട്ടീടുവനിപ്പോള്‍
 
ചിരന്തന സുഖോല്ലാസന്നിരന്തരം തരും ചാരു -

ചിത്രമാഹോ ചിത്രം ദേവിമാരേ

Malayalam
ഏവം പറഞ്ഞിഹ മറഞ്ഞുവസിച്ചു ഭൂപന്‍
ദേവാംഗനാസ്സരസമപ്സരസസ്തദാനീം
സൌവര്‍ണമായൊരു വിമാനവുമേറിവന്ന-
പ്പൂങ്കാവിലേത്യ കുസുമങ്ങളിറുത്തു മോദാല്‍
 
 
ചിത്രമാഹോ ചിത്രം ദേവിമാരേ!
ചിത്തജമോഹനഗാത്രിമാരേ
 
ഇത്രിലോകത്തിങ്കലിത്ര നന്നായിട്ടൊ-
രുദ്യാനമില്ലെന്നു തീര്‍ത്തു ചൊല്ലാം
 
 
കല്പകവൃക്ഷപ്രസൂനങ്ങളി-
ലത്ഭുത സൌരഭ്യസാരം ചേരും
 
സ്വര്‍പ്പതി തന്നുടെ നന്ദനപ്പൂങ്കാവും

Pages