മുദ്ര 0008
ചവിട്ടിച്ചാടി കാണിക്കുന്ന സംയുതമുദ്ര.
കൈകള്‍ ഇരുവശത്തേക്കും നീട്ടിയിട്ട് രണ്ട് ചുവട് മുന്നോട്ട് വന്ന് പരത്തി ചവിട്ടി കൈകള്‍ ചുഴിച്ചമര്‍ന്ന് പിന്നിലേക്ക് ഉയര്‍ന്ന് ചാടി ഇരുകൈകളിലും അരാള മുദ്ര മലര്‍ത്തി പിടിച്ച് അരക്കുസമം കൊണ്ട് വന്ന് കുഴ മുകളിലെക്കും താഴേക്കും ഇളക്കി കൈകള്‍ മുകളിലേക്ക് കൊണ്ട് വന്ന് നെറ്റിയ്ക്ക് സമം സൂചികാമുഖം ആക്കുക. പിന്നീട് ഇരുകൈകളിലും മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി കൈകളിളക്കി ഇരുവശത്തേക്കും കൊണ്ട് വന്ന് നിവര്‍ത്തി ഇടുക.
ഇരുകൈകളിലും അരാളവും സൂചികാമുഖവും പിടിച്ച് കാട്ടുന്ന മരം എന്ന മുദ്രയില്‍ നിന്ന് കാട് എന്ന ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. നെറ്റിക്ക് മുന്നില്‍ നിന്ന് ഹംസപക്ഷം ഇളക്കി ഇരുവശത്തേക്കും കൈകള്‍ നീട്ടി ഇടുന്ന ചലനത്തില്‍ നിന്ന് അനേകം വൃക്ഷങ്ങളുടെ കൂട്ടം എന്ന അര്‍ത്ഥം ധ്വനിക്കുന്നു. കൂടിയാട്ടത്തില്‍ നിന്ന് നേരിട്ട് സ്വീകരിച്ച മുദ്ര.