അരുതരുതേ ഖേദം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഇതി ബഹു ചിന്താ താന്താം
വിലപന്തീം താം സമേത്യ ശിവ കാന്താം
വാണീ ഗീര്‍വ്വാണിഭിസ്സഹ
മൃദുവചനേന സാന്ത്വയാമാസ
പല്ലവി
അരുതരുതേ ഖേദം ബാലേ അംബുജാക്ഷീ ദാക്ഷായാണീ
അനുപല്ലവി
പരിണയനശേഷമേവം പരിതപിക്ക യോഗ്യമല്ല
ചരണം 1
ഇന്ദുചൂഡന്‍ നിന്നരികില്‍ ഇന്നുനാളെ വരുമല്ലോ
സുന്ദരീരത്നമേ പാഴില്‍ ശോകമെന്തേ തേടീടുന്നു.
ചരണം 2
മാനസാര്‍ത്തി കൊണ്ടു നിന്റെ മേനി കൂടെ വാടുന്നയ്യോ
സ്നാനപാനാദികള്‍ ചെയ്തു സാനന്ദം നീ വാഴ്ക ധന്യേ

അർത്ഥം: 

ഇങ്ങിനെ വിവിധ ചിന്തയാല്‍ തളര്‍ന്ന് വിലപിക്കുന്ന ശിവകാന്തയായ സതിയെ, സരസ്വതി ദേവസ്ത്രീകളോടുകൂടെവന്ന്  മൃദുവചനങ്ങള്‍ കൊണ്ട് ആശ്വസിപ്പിച്ചു.

 
അല്ലയോ ബാലെ ദക്ഷായണീ ഖേദമരുത്. വിവാഹം കഴിഞ്ഞ ഉടന്‍ ഇങ്ങിനെ കരയുന്നത് യോഗ്യമല്ല. ഇന്ദുചൂഡന്‍ ഇന്നോ നാളെയോ നിന്റെ അരികില്‍ വരും. നീ ദു:ഖിക്കേണ്ട. അയ്യോ, മനസ്താപം കൊണ്ട് നിന്റെ ശരീരം വാടുന്നു. സ്നാനപാനാദികള്‍ മുതലായ നിത്യകര്‍മ്മങ്ങള്‍ ചെയ്തു സന്തോഷത്തോടെ ഇരിക്കൂ.