അഷ്ടമൂര്‍ത്തിയെ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

അഷ്ടമൂര്‍ത്തിയെ നിന്ദ ചെയ് വതു
കഷ്ടമെന്തിതു തോന്നിയതു ഹൃദി ?
വിഷ്ടപേശ- വിരോധമിഹ തവ
ദിഷ്ട ദോഷ- വശേന വന്നിതു.
പല്ലവി
താത! ദുര്‍മ്മതി നല്ലതല്ലിതു തേ.
കേള്‍ക്ക മേ വചനം താത.

അർത്ഥം: 

ശിവനെ നിന്ദ ചെയ്യുന്നത് കഷ്ടം തന്നെ.ഇപ്രകാരം മനസ്സില്‍ ചിന്തിച്ചത് എന്ത് കൊണ്ടാണ്? അങ്ങയുടെ കാലക്കേട് കൊണ്ടാണ് ലോകേശനോട് ശത്രുത തോന്നിയത്. അച്ഛാ അങ്ങയുടെ ഈ ചീത്ത വിചാരം നല്ലതല്ല. എന്‍റെ വാക്കുകള്‍ അങ്ങ് കേട്ടാലും.