തിങ്കള്‍ മൌലേ കേള്‍ക്ക
ശ്രുത്വാ പിതുശ്ശ്രുതിവിരോധി വചസ്തദാ സാ
ഗത്വാ സതീ രജതഭൂമിധരം ജവേന.
നത്വാ ഹ്രിയാ ഹൃദി ഭിയാപി രുഷാ ശുചാ ച
സ്ഥിത്വാ പുര: പുരഹരം ഗിരമിത്യു വാച
പല്ലവി
തിങ്കള്‍ മൌലേ! കേള്‍ക്ക വാചം ദേവദേവ മേ!
അനുപല്ലവി:
എങ്കലുള്ളോരപരാധം എല്ലാം നീതാന്‍ സഹിക്കേണം
ചരണം1:
“മാനനീയം തവവാക്യം മാനിയാതെ പോക മൂലം
മാനഭംഗം വന്നിവണ്ണം മാമക വല്ലഭ ശംഭോ”
ചരണം2:
“ഹന്ത താതനെന്റെ മാനഹാനി ചെയ്തതിനില്ലാര്‍ത്തി
നിന്തിരുവടിയെക്കൂടെ നിന്ദിപ്പതു സഹിയാ ഞാന്‍