തിങ്കള്‍ മൌലേ കേള്‍ക്ക

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ശ്രുത്വാ പിതുശ്ശ്രുതിവിരോധി വചസ്തദാ സാ
ഗത്വാ സതീ രജതഭൂമിധരം ജവേന.
നത്വാ ഹ്രിയാ ഹൃദി ഭിയാപി രുഷാ ശുചാ ച
സ്ഥിത്വാ പുര: പുരഹരം ഗിരമിത്യു വാച

പല്ലവി
തിങ്കള്‍ മൌലേ! കേള്‍ക്ക വാചം ദേവദേവ മേ!

അനുപല്ലവി:
എങ്കലുള്ളോരപരാധം എല്ലാം നീതാന്‍ സഹിക്കേണം

ചരണം1:
“മാനനീയം തവവാക്യം മാനിയാതെ പോക മൂലം
മാനഭംഗം വന്നിവണ്ണം മാമക വല്ലഭ ശംഭോ”

ചരണം2:
“ഹന്ത താതനെന്റെ മാനഹാനി ചെയ്തതിനില്ലാര്‍ത്തി
നിന്തിരുവടിയെക്കൂടെ നിന്ദിപ്പതു സഹിയാ ഞാന്‍

ചരണം3:
“താമസശീലനാകുന്ന ദക്ഷനെക്കൊല്ലുവാനേതും
താമസിച്ചീടൊല്ലാ മമ താതനവനല്ലിനി മേല്‍

അർത്ഥം: 

പിതാവിന്റ്റെ കേള്‍ക്കാന്‍ വയ്യാത്തതായ വാക്ക് കേട്ട്  സതി കൈലാസത്തിലേക്ക് പോയി, മനസ്സില്‍ ലജ്ജയോടും ഭയത്തോടും കോപത്തോടും ദു:ഖത്തോടും കൂടി ശിവന്റ്റെ മുന്നില്‍ ചെന്ന് ഇപ്രകാരം പറഞ്ഞു.

 

അല്ലയോ തിങ്കള്‍ മൌലേ! ദേവദേവാ, എന്റെ വാക്കുകള്‍ കേട്ടാലും. എന്‍റെ അപരാധമെല്ലാം ഭവാന്‍ പൊറുക്കണം. മാനിക്കേണ്ടതായ അങ്ങയുടെ വാക്കുകള്‍ മാനിക്കാതെ പോയതുമൂലം എനിക്ക്  മാനഭംഗം വന്നു. കഷ്ടം! അച്ഛന്‍ എന്റെ മാനഹാനി ചെയ്തതിന് സങ്കടമില്ല. നിന്തിരുവടിയെക്കൂടെ നിന്ദിക്കുന്നത് ഞാന്‍ സഹിക്കുന്നില്ല. ദുഷ്ടനായ ദക്ഷനെ കൊല്ലുവാന്‍ ഒട്ടും താമസിക്കരുത്. അവന്‍ ഇനിമേലില്‍ എന്റെ അച്ഛനല്ല