രംഗം പത്തൊമ്പത്

ആട്ടക്കഥ: 

ദക്ഷന്റെ യാഗശാല. വീരഭദ്രനും ഭദ്രകാളിയും ഭൂതഗണങ്ങളും ആര്‍ത്തട്ടഹസിച്ച് യാഗശാലയിലേക്ക് വരുന്നു. പൂജാബ്രാഹ്മണരും മറ്റും പേടിക്കുന്നു. ദക്ഷന്‍ അവരെ ആശ്വസിപ്പിക്കുന്നു. ദക്ഷന്‍ അവരെ തടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും അവര്‍ യാഗശാലയില്‍ കടന്ന്  അവിടെയുള്ളവരെയൊക്കെ ആട്ടി ഓടിക്കുന്നു. ശിവനുള്ള യജ്ഞഭാഗം കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദക്ഷന്‍ അതിന് തയ്യാറാകുന്നില്ല. ഒടുവില്‍ അവര്‍ യാഗശാല തകര്‍ക്കുന്നു. യുദ്ധത്തിലൂടെ ദക്ഷന്റെ ശിരസ്സ് മുറിക്കുന്നു.