ദക്ഷഭുജബലമക്ഷതം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 1
ദക്ഷഭുജബലമക്ഷതം ഗ്രഹിയാതെവന്നിതു ചെയ്കിലോ
ഇക്ഷണം ബഹുപക്ഷികള്‍ക്കിഹ ഭക്ഷ്യമായ്‌വരുമറിക നീ
ചരണം 2
ചുടലയതില്‍ നടമാടി നീളെ നടന്നിടുന്ന കപാലിയാം
കുടിലനധ്വരഭാഗമിന്നു കൊടുക്കയില്ലിഹ നിര്‍ണ്ണയം.
അർത്ഥം:
ദക്ഷന്റെ ക്ഷയിക്കാത്ത കയ്യൂക്കിനെപ്പറ്റി അറിയാതെ വന്ന് ഇങ്ങിനെ ചെയ്‌താല്‍ ഇപ്പോള്‍ത്തന്നെ നീ പക്ഷികള്‍ക്ക് ഭക്ഷണമായിത്തീരും. ചുടലയില്‍ നൃത്തമാടി, ശിരസ്സും കയ്യിലെടുത്ത് യാചിച്ചുനടക്കുന്ന ആ കുടിലന് യജ്ഞ ഭാഗം തീര്‍ച്ചയായും ഞാന്‍ കൊടുക്കില്ല.