നൃപതിവര

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

നൃപതിവര ! ശൃണു വചനം നീതി ഗുണ വസതേ !
അലമലമിതിന്നു പുനരാധി കൊണ്ടയി വീര !
ചരണം 1
വലലനിതിനെത്രയും മതിയെന്നതറിക;
ബലശാലികളില്‍വെച്ചു ബഹുമാന്യനല്ലോ.
ചരണം 2
പണ്ടു ധര്‍മ്മസുതസവിധേ പാര്‍ക്കുന്ന കാലമിവന്‍
കുണ്ഠതയെന്നിയേ മല്ലകുലമനേകം ജയിച്ചോന്‍
കണ്ടിരിക്കുന്നിവനുടയ കരബലമഹോ ഞാന്‍

അർത്ഥം: 

നയ ഗുണവാനായ രാജാവേ ഈ വാക്കുകള്‍ കേട്ടാലും,അല്ലയോ വീരാ ഇക്കാര്യത്തില്‍ ഇനി ആധി വേണ്ട വലലന്‍ ഇതിന് മതിയാവുന്നവന്‍ ആണെന്ന് ധരിച്ചാലും അവന്‍ ബലവാന്മാരില്‍വെച്ച് ബഹുമാന്യന്‍ ആണ്. പണ്ട് ധര്മ്മപുത്രരുടെ അടുക്കല്‍ താമസിക്കുന്ന കാലത്ത്  ഇവന്‍ പ്രയാസം കൂടാതെ പല മല്ലന്മ്മരെയും തോല്പ്പിച്ചിട്ടുണ്ട്. ഇവന്‍റെ അത്ഭുതകരമായ കയ്യൂക്ക് ഞാന്‍ കണ്ടിട്ടുള്ളതാണ്.