വിജയനഹമിതാ കൈതൊഴുന്നേന്‍
പല്ലവി:
വിജയനഹമിതാ കൈതൊഴുന്നേന്‍ ദേവീ
വിരവിനോടു വിബുധജനമാന്യേ
ചരണം1:
ജനനി തവ പാദയുഗളമന്യേ മറ്റു
ജഗതി നഹി ശരണമിതി മന്യേ
ചരണം2:
അനുകമ്പയാശുമാം ധന്യേ ദേവി
അപനീതദാസജനദൈന്യേ
ചരണം3:
സുകൃതികളില്‍ മുമ്പനായ്‌വന്നേന്‍ ദേവി
സുജന പരിഗീതസൌജന്യേ
ദേവന്മാരാല്‍ മാനിക്കപ്പെടുന്ന ദേവീ, വിജയനായ ഞാന്‍ ഇതാ കൈതൊഴുന്നേന്‍. ജനനി, ഇവുടുത്തെ പദയുഗളമല്ലാതെ എനിക്ക് ജഗത്തില്‍ മറ്റൊരു ശരണമില്ലെന്ന് കരുതുന്നു. ഉത്കൃഷ്ടയായവളേ, ധന്യേ, ദേവീ, എന്നില്‍ അനുകമ്പയുണ്ടാകേണമേ. സുജനങ്ങളാല്‍ വാഴ്ത്തപ്പെടുന്ന സ്വഭാവശുദ്ധിയോടുകൂടിയ ദേവീ, ഞാന്‍ സുകൃതികളില്‍ മുമ്പനായ് തീര്‍ന്നിരിക്കുന്നു.
1) "സുകൃതികളിൽ മുമ്പനായ്" എന്ന ഭാഗത്ത് കല്ലുവഴിക്കളരിയിൽ അഷ്ടകലാശം എന്ന നൃത്തശിൽപ്പം ഉണ്ട്.