ഡംഭമാശു താവകം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഡംഭമാശു താവകം മമ ഭുജ-
സ്തംഭമേവ തീര്‍ത്തീടും.
വമ്പനെങ്കിൽ മമ മുമ്പിൽ നിൽക്ക നര-
ഡിംഭ! സമ്പ്രതി കിം ഫലം തവ
ദംഭവൃത്തികള്‍കൊണ്ടഹോ ജള!
അർത്ഥം:
നിന്റെ അഹങ്കാരം എന്റെ തൂണുപോലുള്ള കൈകൾ നശിപ്പിക്കും. നീ വലിയ സമർത്ഥനാണെങ്കിൽ എന്റെ മുമ്പിൽ വന്നുനിൽക്ക്. നിന്റെ ചതികൾ കൊണ്ട് എന്താണൊരു ഫലം?