രംഗം മൂന്ന് : ദുര്യോധന സദസ്സ്
ആട്ടക്കഥ:
ഭീഷ്മർ, കർണ്ണൻ, ശകുനി തുടങ്ങിയവർ ഇരിക്കുന്ന ദുര്യോധനന്റെ സദസ്സിലേക്ക് ഒരു ദൂതൻ വരുന്നു. ദുര്യോധനന്റെ ആജ്ഞപ്രകാരം, അജ്ഞാതവാസത്തിലായിരുന്ന പാണ്ഡവന്മാരെ പലസ്ഥലങ്ങളിൽ തിരഞ്ഞുവെങ്കിലും ആരെയും കണ്ടെത്താൻ അഴിഞ്ഞില്ല എന്ന് ദൂതൻ അറിയിക്കുന്നു. എന്നാൽ വിരാടപുരിയിൽ, ഒരു സുന്ദരി കാരണം, കീചകൻ ഒരു ഗന്ധർവ്വനാൽ കൊല്ലപ്പെട്ടു എന്നൊരു വാർത്ത കേട്ടതായി ദൂതൻ അറിയിച്ചു. ഇതു കേട്ട ദുര്യോധനൻ, പാണ്ഡവന്മാർ വിരാടപുരിയിൽ ഉണ്ടായിരിക്കുമെന്ന് ഊഹിച്ചു. ഭീഷ്മർ ദുര്യോധനന്റെ ഊഹം ശരിയാണെന്ന് പറഞ്ഞതനുസരിച്ച് വിരാടപുരിയിൽ പോയി ഗോക്കളെ അപഹരിക്കാൻ ദുര്യോധനൻ തീരുമാനിക്കുന്നു.