അജിതഹരേ! ജയ മാധവ!

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖ ദേവ നത!
 
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
 
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ 
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
 
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
 
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
 
അർത്ഥം: 
 
അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.
വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ
സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ.
സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ
സുകൃതനിവഹം=സുകൃതം നൽകുന്നതാണ്
സുലഭമതനു നിയതം=ധാരാളം കിട്ടുന്നതല്ല തീർച്ച
പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രരുടെ അനിയാ നിന്നെ
നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ
കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം)
മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ=സിംഹരൂപം ധരിച്ചവനെ. പണ്ട് നരസിംഹം അവതാരം ഓർത്ത്.
അദ്യാപി=ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട്
വിദ്യോതമാനമാകും=പ്രകാശപൂരിതമായ
പാദ്യാദി=പദരേണുക്കൾ, പദം പതിഞ്ഞ മൺപൊടികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം ഉണ്ടായ കാരണം
ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രു, ശിശുപാലന്റെ ശത്രു.
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക!
ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്.
മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ  (സംശയം ഇല്ല്യ).
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല 
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്നെ ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.
ajithaharE! jaya maadhava! vishNO! ajamukhadEvanatha!
vijaya saarathhE ! saadhu dvijanonnu parrayunnu
sujana sam_gamamEtam sukRthanivaha sulabhamathanu niyatham
paladinamaayi njaanum balabhadraanujaa ! ninne
nalamoTu kaaNmathinnu kaLiyallE ruchikkunnu
kaalavishamam koNTu kaamam saadhichchathillE
neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE!
adyaapi bhaval_kRpaa vidyOthamaanamaakum
paadyaadi Elppathinnu bhaagyamuNTaaka moolam
chaidyaarE ! janmaphalamidvijanenthu vENToo
hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa
mEdura bhakthiyuLLa maadRSaam sukhamenyE
vaadamillahO duHkham baadhikkayilla noonam
yaadavaadhipaa ! ninne hRdichinthaa nidaanEna
mOdam mE vaLarunnu karuNa varaNamaruNasahajakEthana !