സന്യാസിവര്യ നിന്റെ
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പല്ലവി
	സന്യാസിവര്യ നിന്റെ നന്ദികലരും പാദം
	നന്നായി വണങ്ങുന്നേനനുദിനം ഹ്യദയേ ഞാന്‍
അനുപല്ലവി
	കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
	വല്ലഭയാകുന്നു ഞാനെന്നറികനുദിനം
ചരണം 1
	കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
	വല്ലഭയാകുന്നു ഞാനെന്നറികനുദിനം
ചരണം 2
	ജനകന്റെ വാക്കിനാലേ വനത്തിൽ വന്നതു ഞങ്ങൾ
	ഞാനും ആര്യപുത്രനും ലക്ഷ്മണൻ താനും
	കൌണപനിഹവന്നു കനകമൃഗമായ്ത്തന്നെ
	മനസി മോദത്തെ മമ ചേര്‍ത്തതിനാലേ
	കാന്തന്‍ പോയി പിടിപ്പാനായി ഹന്ത കൊന്നവനെയും
	ബന്ധുരാഗനിപ്പോഴേ വരുമല്ലോയിവിടെ
അർത്ഥം: 
സന്ന്യാസിവര്യ നിന്റെ:- സന്ന്യാസിവര്യ! മഹത്വമെഴുന്ന അങ്ങയുടെ പാദം ഞാന്‍ മനസ്സുകൊണ്ടെപ്പോഴും വന്ദിക്കുന്നു. പ്രതാപിയായ ദശരഥന്റെ പുത്രനായ രാമന്റെ പത്നിയാണ് ഞാൻ. ഒരു രാക്ഷസന്‍ പൊന്‍മാനായിവന്ന് എന്റെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍, ഭര്‍ത്താവ് അതിനെ പിടിക്കാന്‍ പോയിരിക്കുകയാണ്. ആ രാക്ഷസനെകൊന്നിട്ട് അദ്ദേഹം ഉടനെയിങ്ങെത്തും.