ചതികൊണ്ടെന്തൊരു ഫലമീ ചൂതില്‍

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
 
ചതികൊണ്ടെന്തൊരു ഫലമീ ചൂതില്‍
ചപലതയിങ്ങിനെ ചൊല്ലരുതേ നീ 
 
ക്ഷിതിവര ദൈവവിലാസം പോലെ
ക്ഷതിയും ജയവും വന്നീടുമല്ലോ
 
വരിക നീ ചൂതിനെടോ ഇരിക്കുക
വിരവൊടു ധര്‍മ്മസുതാ
 
അർത്ഥം: 

ചതികൊണ്ട് എന്തുഫലമാണ് ഈ ചൂതില്‍? ചപലത ഇങ്ങിനെ പറയരുതേ. രാജശ്രേഷ്ഠാ, ദൈവവിധിപോലെ ജയപരാജയങ്ങള്‍ വന്നീടുമല്ലോ. എടോ, ധര്‍മ്മസുതാ, വരിക. നീ വഴിപോലെ ചൂതിനിരിക്കുക.

അരങ്ങുസവിശേഷതകൾ: 

ചൂതുകളിക്കാനായി വലതുഭാഗത്തായി ധര്‍മ്മപുത്രനും ഇടതുവശത്തായി ശകുനിയും നിലത്തിരുന്ന് പകിടയും ചൂതുപടവും ഒരുക്കുന്നു. ദുര്യോധനന്‍ മദ്ധ്യത്തില്‍ പിന്നിലായി പീഠത്തില്‍ ഇരിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു.