പോരുംപറഞ്ഞതു
ചരണം 6:
പോരുംപറഞ്ഞതുപോരാളികളിൽവീര
പാരിടത്തിലൊരുവീരനില്ലമമ
നേരേനിന്നുപൊരുതീടുവാനധികം
ശേഷം യുദ്ധവട്ടം-
ശൌര്യം നടിച്ച് യുദ്ധത്തിനുചെല്ലുന്ന ഭീരുവിനെ അര്‍ജ്ജുനന്‍ വില്ലുകൊണ്ട് അടിച്ച് ഓടിക്കുന്നു. ഭീരു നിഷ്ക്രമിക്കുന്നു. തുടര്‍ന്ന് കാലകേയനും അര്‍ജ്ജുനനും പോരുവിളിച്ച്, യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം കാലകേയന്‍ മായാവിദ്ധ്യയാല്‍ മറയുന്നു(പിന്നിലേക്ക് മാറുന്നു). വില്ലില്‍ ശരംതൊടുത്ത് അര്‍ജ്ജുനന്‍ കാലകേയനെ തിരയുന്നു. കാലകേയന്‍ പെട്ടന്ന് ഒളിഞ്ഞുനിന്ന്(പിന്നില്‍ വന്നു നിന്ന്) അര്‍ജ്ജുനനുനേരേ മോഹനാസ്ത്രമയക്കുന്നു. അര്‍ജ്ജുനന്‍ അസ്ത്രമേറ്റ് മോഹാലസ്യപെട്ട് നിലംപതിക്കുന്നു. കാലകേയന്‍ അര്‍ജ്ജുനന്റെ സമീപത്തുവന്ന് നോക്കി ചിരിക്കുന്നു. വീണ്ടും വില്ലുകൊണ്ട് അര്‍ജ്ജുനനെ പ്രഹരിച്ചിട്ട് കാലകേയന്‍, നിന്ദാമുദ്രയോടെ നിഷ്ക്രമിക്കുന്നു.
തിരശ്ശീല