ദാനവേന്ദ്ര ധരിക്ക നിന്നുടെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ദാനവേന്ദ്ര ധരിക്ക നിന്നുടെ സൂനുതന്റെ വിചേഷ്ടിതം
കാനനത്തിനകത്തുപുക്കഥ സൂനുവായതിൽ ഞങ്ങളും,
എത്തി ഞങ്ങൾ കഠാരകുന്തകടുത്തിലാദി ധരിച്ചുടൻ
ഒത്തുനിന്നവകൊണ്ടു നല്ലതരത്തിലമ്പൊടു കുത്തി വൻ-
ഹസ്തിവന്നു ചവുട്ടി സർപ്പവുമത്ര വന്നു കടിച്ചഹോ!
പത്തനത്തിലടച്ചു പട്ടിണി എത്രതന്നെ കിടത്തിയോ;
ഇർത്ഥമുള്ളോരു കർമ്മമാകവെ വ്യർത്ഥമായി തവാത്മജേ;
സത്യമേവവദിച്ചിടുന്നതിനു കൃത്യമാശു വിചിന്തയ