കേൾക്ക മേ ബലം താത

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കേൾക്ക മേ ബലം താത! കേവലം ഭവാനും 
ഇക്കാണുന്ന ലോകത്തിനൊക്കെയുമേകൻ
 
ചൊൽക്കൊണ്ടീടുമവനെ ഉൾക്കമലം തന്നി-
ലാക്കിയെങ്കിലുടനേ നീക്കിടുമഴലുകൾ.
 
ചിത്സ്വരൂപനായവൻ മത്സരാദിവിഹീനൻ 
സത്സേവനീയൻ ഭക്തവത്സലൻ ദയാനിധി.
 
ലോകമതിലായവൻ ആകവേ നിറഞ്ഞവൻ 
ശ്രീകാന്തൻ നാരായണൻ മാ കുരു കോപം വൃഥാ