കമലഭവ തവചരണകമലമിഹ വന്ദേ

രാഗം: 
താളം: 
ആട്ടക്കഥ: 
ഇത്ഥം താമനുജോക്തിമാശു കലയൻ രക്ഷോധിനാഥസ്തദാ
ചിത്താനന്ദയുതസ്സഹൈവ പുരതസ്താഭ്യാമുദഗ്രാശയഃ
ഗോകർണ്ണം പുനരേത്യ പഞ്ചദഹനാന്തഃസ്ഥോ വിധിം കൽപ്പയൻ
പാദാംഗുഷ്ഠനിപീഡിതാവനി തപസ്തേപേ സഹസ്രം സമാഃ
 
 
കമലഭവ, തവചരണകമലമിഹ വന്ദേ
കനിവിനൊടു തൊഴുമെന്നിൽ കരുണയുണ്ടായ് വരേണം
തവ കരുണകൊണ്ടു ഞാൻ ഭുവനമഖിലവും വെന്നു
ജവബലസമേതനായ് മരുവീടുകവേണം
 
ബുദ്ധിബലവും മഹിതശക്തിയുമുണ്ടായ്‌വരേണം
മർത്ത്യരൊഴിഞ്ഞാരുമൊരു ശത്രുവുമുണ്ടാകരുതേ
ഇത്രിഭുവനങ്ങളിൽ പ്രസിദ്ധനായ് മേവീടണം,
കീർത്തിയുമുണ്ടാകണം ആചന്ദ്രതാരകം

 

അരങ്ങുസവിശേഷതകൾ: 

പദത്തിൽ മുദ്രാഭിനയം ഇല്ല.
പദം തീർന്നാൽ കുട്ടിരാവണൻ ബ്രഹ്മാവിന്റെ വാക്യം (അടുത്തത്) കേട്ടതായി നടിച്ച് സന്തുഷ്ടനായി തീരുന്നു.