നളിനായത നേർമിഴി ബാലേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പ്രാലേയഭാനു കരലാളിത കേളീസൗധം
ബാലാം നയൻ സ്വദയിതാം സ തു യാതുനാഥഃ
പ്രേമാതുരാം പ്രസൃമര സ്മരപീഡിതാത്മാ
പ്രാണാധിക പ്രിയതമാ മിദമാ ബഭാഷേ
 
 
നളിനായത നേർമിഴി ബാലേ നലമോടിഹ വരിക നീ ചാലേ
കളഭാഷിണിമാർ മുടിമാലേ കളഭസമാനാഞ്ചിത ഗമനേ
കൊഞ്ചുമ്മൊഴി നാണമിയന്നിഹ കിഞ്ചന നീ വദനം താഴ്ത്തി
പുഞ്ചിരി കൊണ്ടയി മമ ഹൃദയം വഞ്ചന ചെയ്തീടുന്നെന്തേ?
പരിമള ചികുരാംബുദനികരേ മറയായ്ക തവാനനചന്ദ്രം
പരിചൊടു മമ നയന ചകോരം പരിതാപമൊടുഴന്നല്ലൊ
അരുണാധര പാനമതിന്നായ് അഹമഹമികകൊണ്ടിഹ തമ്മിൽ
കരഭോരു മമാനനമെല്ലാം കലഹരസം കരുതീടുന്നു.
നിജ ഗർവു വളർന്നുടനാശാ-ഗജകുംഭമടിച്ചു പിളർന്നൊരു
ഭുജവിംശതി നിൻ പദതാരിണ ഭജനം ചെയ്‌വാൻ മുതിരുന്നു
കരികുംഭമോടമർ കരുതുന്നൊരു കുചകുംഭം മാർവിലണച്ചിഹ
പരിരംഭണമൻപൊടു ചെയ്‌വാൻ പരഭൃതമൊഴി താമസമരുതേ