നിശമയ വചനം മേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
നിശമയ വചനം മേ നിരുപമ ഗുണാകര
നിശിചരാധിപ ജീവനായക
ശശധരനിഹ നാഥ ചാലവേ കുമുദിനീ
വിശസനമൊഴിപ്പതും വിരവിനൊടു കണ്ടാലും.
പ്രാലേയ ഭാനുതൻ പാലോലും കരാമൃതം
പാനം ചെയ്‌വതിനിന്നു സാദരം
ബാലികയാകുമൊരു ലീലാചകോരികയും
ലോലയായ് വസിപ്പതും ആലോകയ രമണ.
പല്ലവ ശയ്യയിതു പവനചലിതദല
നല്ലൊരു പാണികൊണ്ടു നിയതം
മെല്ലവെയിതാ നമ്മെ മുഹുരപി വിളിപ്പതും
കല്യാണാലയാ ഭവാൻ കണ്ടിതോ കുതൂഹലം
അംബിളികിരണം നിന്നങ്കേ വാണീടുന്നേരം
അമ്പൊടു ശീതമെന്നാകിലും
സമ്പ്രതി മമ പരിതാപം കൈവളർക്കുന്നു
കമ്പവുമകതാരിൽ കാരണമെന്തഹോ?
അരങ്ങുസവിശേഷതകൾ: 
രാവണൻ മണ്ഡോദരിയെ ആലിംഗനം ചെയ്ത് ഇരിയ്ക്കുമ്പോൾ, ദൂരെ നിന്നും ദൂതൻ വരുന്നതു കണ്ട് മണ്ഡോദരിയെ പറഞ്ഞയച്ച് വീരഭാവത്തിൽ ഇരിക്കുന്നു.
 
പതിഞ്ഞ പദം പതിവില്ല. ‘പ്രാലേയഭാനു‘ ശ്ലോകാനന്തരം രാവണന്റെ തിരനോക്ക്. അതിനു ശേഷം ദൂതന്റെ വരവ്. ഇതാണു നടപ്പ്.