അനുപമ ഗുണനാകും മനുകുലദീപനു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അനുപമ ഗുണനാകും മനുകുലദീപനു
കനിവോടു ജനിച്ചിഹ വളരുന്നു നിങ്ങള്‍      
 
ദിനകരകിരണേന പരിതാപിതരായീടും
വനതലമതിലിന്നു കഥമിതി ഗമിക്കുന്നു              
 
ഗതികള്‍ കാണുന്നേരം മദഗജമൊളിച്ചീടും
അധുനാ നിങ്ങളെ പിരിയുമോ ഞാനും 
 
മതിമുഖദ്വയം കണ്ടാല്‍ അതിമോദമിയലുന്നു
അതിമൃദു വചനങ്ങള്‍ മതിയാകുമോ കേട്ടാല്‍          
 
അതിമോഹമാകുമെന്നാല്‍ അനുഭൂതം നിങ്ങള്‍ 
ഗമിക്കുന്നു ബഹുമുദാ മതിമുഖദ്വയം കണ്ടാ -
ലതിനു മനതാരില്‍ സുഖമോടെ ഗമിച്ചാലും