എങ്കിലോ മേ കണ്ടുകൊള്‍ക ബലം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
എങ്കിലോ മേ കണ്ടുകൊള്‍ക ബലം ഹേ ബാലന്മാരെ
എങ്കിലോ മേ കണ്ടുകൊള്‍ക ബലം
 
മംഗലമല്ലിതു മാമകനിന്ദയു-
മിംഗിതേന ധരിച്ചീടുവിന്‍ ബാലരേ
 
സംഗരം സുകുമാരശരീരിക-
ളായ നിങ്ങളോടു സംഗതമല്ലിതു     
 
സായകജാലമെടുത്തിഹ ഞാനും
കായഭേദമപി ചെയ്തീടുമെങ്കില്‍ 
 
ഞായമല്ല അമര്‍ ചെയ്വതിന്നും ബത 
പ്രായമല്ല മമ നിങ്ങളിതാനീം              
 
നമ്മൊടു ചെയവതു മിന്നു നിനച്ചാല്‍ 
നന്മയോടു പറയുന്നതയുക്തം
 
ദുര്‍മ്മദങ്ങളകറ്റീടുവതിന്നായ്
മര്‍മ്മമാശു പിളർന്നീടുവനിപ്പോള്‍
അരങ്ങുസവിശേഷതകൾ: 

സാരംഗം പതിവുണ്ട്.
 

ശ്രീരാമന്‍ ബാലന്മാരോടു കുറച്ച് സമയം യുദ്ധംചെയ്ത് തോറ്റതായി നടിച്ച് പിന്മാറുന്നു.
 
ചെറിയ ഒരു ആട്ടം:-
കുശന്‍ - ഇനിയും ശത്രുക്കള്‍ കുതിരയ്ക്കായ് വരും. നമുക്ക് ഇവിടെ തന്നെ ഒളിഞ്ഞ് നില്‍ക്കാം.

 

തിരശ്ശീല