സാഹസികള്‍ ആരിവിടെ പോരിനു

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ആയോധനേ വിജിതമാശര രാജപുത്ര-
ശത്രും വിബുദ്ധ്യബലിനാ കുശനാമകേന
സീതാപതിസ്സതതഗാത്മാജ മഭ്യയുങ് ക്ത
സംപ്രാപ്യ വത്സനികടം ജഗദേ ഹനുമാന്‍
 
 
സാഹസികള്‍ ആരിവിടെ പോരിനു തുനിഞ്ഞതും 
മോഹേന ചാ ആകുലിത ഹൃദയരോവാ
 
അനിലസുതന്‍ അഹമെന്നു ധരിച്ചീടുവിന്‍ ബാലരേ
ജലനിധി കടന്നോരു വാനരനഹം
ചമ്പ ( 10 )
ഘനതരപരാക്രമികള്‍ ആയനിശീചാരികളെ
രണഭുവി സമൂഹേന മര്‍ദ്ദനകരന്‍ ഞാന്‍

 

അരങ്ങുസവിശേഷതകൾ: 

ഹനുമാന്‍റെ തിരനോക്ക് . വനത്തിലൂടെ സഞ്ചരിച്ച്, കുശലവന്മാരെ കണ്ട് മരമുകളില്‍ നിന്നും ബാലകന്മാരെ പ്രകോപിപ്പിച്ച് , താഴെ ഇറങ്ങി നാലാമിരട്ടി എടുത്തിട്ട് പദം ആടുന്നു. അനിലസുതൻ.. എന്നിടത്ത് അഷ്ടകലാശം ചില നടന്മാർ പതിവുണ്ട്.