വാത്സല്യവാരിധേ കര്‍ണ്ണാ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വാത്സല്യവാരിധേ കര്‍ണ്ണാ മഹാമതേ
ത്വത്സമനാരുണ്ടഹോ ഭൂമണ്ഡലം തന്നില്‍ ?
 
വല്ലഭന്നാത്മതുല്യന്‍ സോദരതുല്യന്‍ മേ
ചൊല്ലെഴും കുരുവംശത്തിന്നേകാലംബനം നീ
 
നിന്നുടെ ഗിരം കേള്‍ക്കെയെന്നുടെയകതാരില്‍-
നിന്നുടനകലുന്നൂ ഖിന്നതയശേഷവും
 
അരങ്ങുസവിശേഷതകൾ: 

ഭാനുമതിയുടെ പദം ആടുമ്പോൾ ഇടയിൽ ദുശ്ശാസനൻ പ്രവേശിക്കുന്നു. ദുര്യോധനന്‍ ഭാനുമതിയോട് : “ ഇനി നീ പോയി വിശ്രമിക്കൂ . തീരെ വ്യസനം വേണ്ടാ . വിജയത്തില്‍ പരിപൂര്‍ണമായി വിശ്വസിക്കൂ “. ഭാനുമതി പോകുന്നു.