ഭാനുമതി

ദുര്യോധനന്റെ പത്നി

Malayalam

സാരസായതനേത്ര കേൾക്ക

Malayalam
സാരസായതനേത്ര! കേൾക്ക മേ വാചം
മാരസുന്ദരഗാത്ര!
ഭൂരിഗുണാംബുനിധേ ശൂരമകുടമണേ!
 
വീരനൃപതിതിലക വാരസുനതവര
ചാരുപദകമല മേരുസുധീര!
 
വണ്ടുകളതിവേഗം കാൺക മേ കാന്ത! തണ്ടലർമധുപൂഗം
ഇണ്ടലകന്നു മുദാ തെണ്ടിച്ചെന്നോരോദിശി
 
കണ്ടു രഭസതരമുണ്ടു പുരുജമദമാണ്ടു
വിചരതി വിരണ്ടു മുരണ്ടു
 
കുന്ദമുല്ലസിക്കുന്നു കേകികളിതാ നന്ദിയോടാടീടുന്നു
മന്ദവായു വീശുന്നു കന്ദർപ്പാധിചേരുന്നു
 
ഇന്നു മനസി മമ നന്നീയധരമധു

മാനവശിഖാമണേ

Malayalam
മാനവശിഖാമണേ ! മാനിനി ഞാനഭിമാനമിയലുന്നൂ നാഥാ !
സുസ്ഥിരസൌഹൃദത്തിനുത്തമോദാഹരണമേ ! ത്വത്സമനായി
 
ധാത്രിയിലൊരു മര്‍ത്ത്യന്‍ മാത്രമാണവനോ കര്‍ണ്ണനുമത്രേ
ഉഗ്രവിഷപാനമോ സ്വഗ്രീവച്ഛേദനമോ വഹ്നിപ്രവേശനമോ
 
വ്യഗ്രനല്ലാതാസ്നേഹ വിഗ്രഹന്‍ നമുക്കായി ചെയ്യുവോനല്ലോ
വിശ്വാസ വഞ്ചകനാം ദുശ്ശാസനോക്തമാമാശക്ത വാക്യം
 
വിശ്വേശന്‍ ക്ഷമിക്കുമെന്നാശ്വസിച്ചാലും വിശ്വൈക വീരാ !

വാത്സല്യവാരിധേ കര്‍ണ്ണാ

Malayalam
വാത്സല്യവാരിധേ കര്‍ണ്ണാ മഹാമതേ
ത്വത്സമനാരുണ്ടഹോ ഭൂമണ്ഡലം തന്നില്‍ ?
 
വല്ലഭന്നാത്മതുല്യന്‍ സോദരതുല്യന്‍ മേ
ചൊല്ലെഴും കുരുവംശത്തിന്നേകാലംബനം നീ
 
നിന്നുടെ ഗിരം കേള്‍ക്കെയെന്നുടെയകതാരില്‍-
നിന്നുടനകലുന്നൂ ഖിന്നതയശേഷവും
 

ആര്യപുത്രാ കേള്‍ക്ക വീര്യജലനിധേ

Malayalam
ആര്യപുത്രാ കേള്‍ക്ക വീര്യജലനിധേ
 
കമനീയരൂപ തവ കമനീയാകുമെന്നുടെ
ധമനിയില്‍ ക്ഷാത്രരക്തഗമനമുണ്ടെന്നാകിലും
 
അളവില്ലാതൊരു ഭയം വളരുന്നതതിനാലേ
പിളരുന്നൂ മനം ഹാ തളരുന്നൂ തനുപാരം
 
പോരില്‍ ഭവാനു മൃത്യു നേരിടുമെങ്കിലോ
വേറിടും മമ ജീവന്‍ വേറെന്തു ഞാന്‍ ചൊല്‍വൂ ?

വാസകസജ്ജയായി ഞാൻ

Malayalam
വാസകസജ്ജയായി ഞാൻ- വാഴുന്നീവിധം
വാസരാന്തം തൊട്ടിന്നിഹ
വാസവോപമ ഗുണഭാസുരാ! നിന്നെക്കണ്ടി-
ല്ലാസമന്താൽ നോക്കീട്ടുമീസമയംവരെയ്ക്കും
അവരോധങ്ങളോടൊത്തു നീ ക്രീഡിക്കയാമെ-
ന്നവസാനത്തിൽ ഞാനുറച്ചു
അവിഷഹ്യവേദനയോടവരുദ്ധകപോതിപോ-
ലിവളേറ്റമുഴലുമ്പോൾ സവിധമെത്തീ ഭവാനും

കാമസുന്ദരശരീരാ

Malayalam
ആശോശ്രുത്യ പ്രണയമധുരാം ഭാരതീം ഭാരതീയാം
ദാരാ ദുരീകൃതപരിഭവാ ഗാഢമാലിംഗ്യ ഭംഗ്യാ
കാന്തം കാന്തിപ്രസരസുഭഗാ നിർജ്ജിതാ ലജ്ജയൈവം
വാചാം മോചാഫലരസമയീം പ്രാഹ തം സ്നേഹപൂർവം
 
 
കാമസുന്ദരശരീരാ! കാമദാ! പോരും മമ കാന്ത സന്താപം
പ്രേമകലഹഹേതു, സോമവിശദകീർത്തി-
സ്തോമാ! ചൊല്ലുവാൻ മമ കാമം ലജ്ജയേറുന്നു

 

വല്ലഭ മുല്ലശരോപമ കേള്‍ക്ക നീ

Malayalam
വല്ലഭ മുല്ലശരോപമ കേള്‍ക്ക നീ
വചനമിദം മമ സുമതേ!
 
ചൊല്ലിയതാദരിച്ചില്ലെന്നയി തവ
തെല്ലും പരിഭവമരുതേ
 
ദ്രൌപദി തന്നുടെ വൈഭവമോര്‍ത്തിഹ
ഭൂപതിവര! മമ പാരം
കോപമോടീര്‍ഷ്യയപത്രപതാപവും
കുരുവര! നാ‍ന്യവിചാരം
 

സുന്ദര ശൃണു കാന്താ

Malayalam

പല്ലവി
സുന്ദര! ശൃണുകാന്താ! മാമക വാചം
നിന്ദിതരതികാന്താ!
അനുപല്ലവി
മന്ദപവനനാകും സ്യന്ദനമതിലേറി
കുന്ദവിശിഖനുമമന്ദമരികിലിതാ
വന്നു കണകൾ ചൊരിയുന്നു മുതിർന്നു.
ചരണം 1
നിർജ്ജനമീവിപിനം നിനക്കധീന-
മിജ്ജനമെന്നു നൂനം
നിർജ്ജിതരിപുബല! നിർജ്ജരവരസമ!
സജ്യശരാസിജഗജ്ജയി മന്മഥ-
നുജ്ജ്വലയതി മമ സജ്ജ്വരമധികം.
ചരണം 2
നല്പരിമളസഹിതം ദരദലിത
പുഷ്പനികരഭരിതം
കല്പതരു ശിഖരം കെല്പൊടു കാണുന്നേരം
സ്വല്പമപി മധു കുടിപ്പതിനിഹ വദ
ഷഡ്‌പദമാല മടിപ്പതുമുണ്ടോ?
ചരണം 3