മാനവശിഖാമണേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മാനവശിഖാമണേ ! മാനിനി ഞാനഭിമാനമിയലുന്നൂ നാഥാ !
സുസ്ഥിരസൌഹൃദത്തിനുത്തമോദാഹരണമേ ! ത്വത്സമനായി
 
ധാത്രിയിലൊരു മര്‍ത്ത്യന്‍ മാത്രമാണവനോ കര്‍ണ്ണനുമത്രേ
ഉഗ്രവിഷപാനമോ സ്വഗ്രീവച്ഛേദനമോ വഹ്നിപ്രവേശനമോ
 
വ്യഗ്രനല്ലാതാസ്നേഹ വിഗ്രഹന്‍ നമുക്കായി ചെയ്യുവോനല്ലോ
വിശ്വാസ വഞ്ചകനാം ദുശ്ശാസനോക്തമാമാശക്ത വാക്യം
 
വിശ്വേശന്‍ ക്ഷമിക്കുമെന്നാശ്വസിച്ചാലും വിശ്വൈക വീരാ !
അരങ്ങുസവിശേഷതകൾ: 

പദശേഷം കര്‍ണ്ണന്‍ മുമ്പേയും ദുശ്ശാസനന്‍ പിറകെയും പ്രവേശിക്കുന്നു . കര്‍ണ്ണന്‍റെ മുഖം മ്ലാനമായിട്ടുണ്ട്