വീര കേൾ വിപരീത രതികൊണ്ടു ദേഹം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വീര കേൾ വിപരീത രതികൊണ്ടു ദേഹം
പാരം തളർന്നു ഞാൻ ഉറങ്ങുമ്പോൾ
ആരാമേ സുരനാരിമാരോടും കൂടി
നേരേ കണ്ടിതു നാഥാ! നിന്നെ ഞാൻ
ദേവിയാമുർവ്വശിയെ ഗാഢമായ് പുണർന്നു
ആവോളം അധരവും നുകർന്നു നീ
നീവീഹരണം ചെയ്‌വാൻ തുനിയുമ്പോൾ
പാരം ആവില ഹൃദയയായ് ഉണർന്നു ഞാൻ
അർത്ഥം:
സാരം: അല്ലയോ നാഥാ, എന്നാൽ കേൾട്ടാലും. വിപരീതസംഭോഗത്തിൽ മേനി തളർന്ന് ഞാൻ ഉറങ്ങുന്ന സമയത്ത്, ദേവസ്ത്രീകളോടൊപ്പം അങ്ങയെ ഉദ്യാനത്തിൽ കണ്ടു. പ്രശസ്തയായ ഉർവ്വശിയെ അങ്ങ് മുറുകെ കെട്ടിപ്പിടിച്ച് ആകാവുന്നിടത്തോളം അവളുടെ ചുണ്ട് കുടിയ്ക്കുകയും ചെയ്തു. ശേഷം അങ്ങ് അവളുടെ വസ്ത്രം അഴിക്കുവാൻ തുടങ്ങിയപ്പോൾ വല്ലാതെ തളർന്ന മനസ്സോടെ ഞാൻ ഉണർന്നു.