എന്തിഹ വന്നതെടാ നിശാചര

കഥാപാത്രങ്ങൾ: 
ഇതിവദന്നാസി ചർമ്മധരോരുഷാ
പ്രതിപദം ധരണീം പരികമ്പയൻ
മതിമതാം വരമാശു മരുത്സുതം
മഥിതുമാപതദാഹവലോലുപഃ
 
എന്തിഹ വന്നതെടാ നിശാചര എന്തിഹ വന്നതെടാ
ചിന്തയിലുള്ളൊരഹന്തകൾകൊണ്ടു
കൃതാന്തപുരത്തിനു യാത്രയായി നീ
പോക വൈകാതെ നീ പൊയ്കയിൽ നിന്നിഹ
പാകാരിതാൻ പോലും പോകുമാറില്ലത്രേ

 

അർത്ഥം: 
ശ്ലോകം:- യുദ്ധക്കൊതിയനായ അവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് വാളും പരിചയും ധരിച്ച് ഓരോ കാൽവെയ്പ്പിലും ഭൂമിയെ കുലുക്കി മഹാബുദ്ധിമാനായ വായുപുത്രനെ മർദ്ദിക്കാൻ ഉയർന്ന കോപത്തോടു കൂടി പാഞ്ഞു ചെന്നു.
പദം:- എന്തിനാണ് നീ ഇവിടെ വന്നത്, എടാ മനുഷ്യപ്പുഴുവേ ? ആലോചിയ്ക്കാൻ കഴിയാത്തവനായ (മഠയനായ) നീ ഇവിടെ വന്നതുകൊണ്ട് മരിക്കാൻ പോവുകയാണ്. പെട്ടെന്ന് തന്നെ തടാകത്തിൽ നിന്ന് പോവുക. പാകാരി(=ഇന്ദ്രൻ) പോലും ഇവിടെ വരാൻ ധൈര്യപ്പെടാറില്ല.