ഉഗ്ര പരാക്രമ കേള്‍ക്ക

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഉഗ്രപരാക്രമ കേള്‍ക്ക നീ ഘോര-
വിഗ്രഹ സോദര സാമ്പ്രതം

ചരണം 1
അഗ്രജ വൈകാതവരെ ഞാന്‍ ചെന്നു
നിഗ്രഹിച്ചിങ്ങു കൊണ്ടന്നീടാം
വ്യഗ്രത കൈവിട്ടു വീരനാം നിന്റെ
അഗ്രേ വച്ചമ്പില്‍ വണങ്ങീടാം
 
ചരണം 2
പറ്റലര്‍കാല സഹോദര കേള്‍ക്ക
ചെറ്റുമിളകാതെ ചെന്നു ഞാന്‍
ഏറ്റവും നല്ല നരമാംസംകൊണ്ടു
തെറ്റെന്നു തൃപ്തിവരുത്തീടാം
 
ചരണം 3
അറ്റമില്ലാതോരമരന്മാരോടു
കുറ്റമില്ല മമ പോര്‍ചെയ്‌വാന്‍
മറ്റുള്ള ജാതികളെന്തഹോ മമ
മുറ്റും വിചാരിപ്പാന്‍ പാത്രമോ
അർത്ഥം: 

പരാക്രമിയും ഭീമാകാരനുമായ സഹോദരാ നീ കേട്ടാലും. ഞാന്‍ വേഗത്തില്‍  അവരെ കൊന്ന് കൊണ്ടുവന്നു വീരനായ നിന്‍റെ മുമ്പില്‍ വയ്ക്കാം. ശത്രുക്കള്‍ക്ക് അന്തകനായ അല്ലയോ ജ്യേഷ്ഠാ ഞാന്‍ കാടിളക്കാതെ ചെന്ന് ഏറ്റവും നല്ല മനുഷ്യ മാംസം കൊണ്ട് നിന്നെ തൃപ്തിപ്പെടുത്താം. എണ്ണമറ്റ ദേവന്മാരോടു പോലും യുദ്ധം ചെയ്യാന്‍ എനിക്ക് പ്രയാസമില്ലെന്നിരിക്കെ മറ്റുള്ളവര്‍ എന്നോടു എതിര്‍പ്പാന്‍ മതിയാകുമോ.