പാണ്ഡുസുതന്മാര്‍ ഞങ്ങളാകുന്നു
രാഗം:
താളം:
കഥാപാത്രങ്ങൾ:
പല്ലവി:
പാണ്ഡുസുതന്മാര്‍ ഞങ്ങളാകുന്നു ബാലേ
ഖാണ്ഡുല്യാല്‍ഭുജവീര്യശാലികള്‍
അനുപല്ലവി:
നാഗകേതനന്‍ തന്റെ വ്യാജത്താല്‍ നാടും
നഗരവും വെടിഞ്ഞിങ്ങുപോന്നതും
അർത്ഥം:
അല്ലയോ ബാലെ ഞങ്ങള്‍ കൈത്തരിപ്പുള്ള, പരാക്രമശാലികളായ, പാണ്ഡുപുത്രന്മാരാകുന്നു. ദുര്യോധനന്റെ ചതിയാല്‍ നാടും നഗരവും വെടിഞ്ഞു ഇവിടേയ്ക്ക് പോന്നതാണ്.