പങ്കജേക്ഷണാ മമ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം  5
പങ്കജേക്ഷണ മമ പരിതാപമെല്ലാം
ശങ്ക വെടിഞ്ഞു ചൊല്ലുന്നതെങ്ങിനെ

ചരണം 6
മങ്കമാര്‍ക്കു മന്മഥതുല്യ നീ എന്റെ
സങ്കടമകറ്റുക വൈകാതെ

ചരണം 7
നിന്‍കരുണ ഇല്ലായ്കില്‍ നിന്നാണ എന്നെ
പൂങ്കണയെയ്തു മാരന്‍ കൊന്നീടും
അർത്ഥം: 

അല്ലയോ താമരയ്ക്ക് തുല്യമായ കണ്ണോടുകൂടിയവനേ, എന്റെ സങ്കടമെല്ലാം സംശയം കൂടാതെ പറയുന്നത് എങ്ങിനെയാണ്? സ്ത്രീകള്‍ക്ക് കാമദേവനായിട്ടുള്ളവനേ, നീ എന്റെ സങ്കടം വൈകാതെ അകറ്റിയാലും. നിന്റെ കരുണ ഇല്ലെങ്കില്‍ , നീയാണ സത്യം എന്നെ കാമദേവന്‍ പൂവമ്പെയ്തു കൊന്നീടും.