താപസ കുല തിലക
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പല്ലവി
താപസകുലതിലക
താപനാശന തൊഴുന്നേന്‍
താവക മഹിമ ചൊല്‍വാന്‍
ആവതല്ല നൂനമാര്‍ക്കും
ചരണം 1
ദുഷ്ടനാം നാഗകേതനന്‍
ദുഷ്ടനാം നാഗകേതനന്‍
ചുട്ടുകളവാന്‍ ഞങ്ങളെ
തീര്‍ത്തൊരു അരക്കില്ലം തന്നില്‍
ചേര്‍ത്തു സമ്മാനിച്ചിരുത്തി
ചരണം 2
തത്രപോയ് വസിച്ചു ഞങ്ങള്‍
മിത്രമെന്നോര്‍ത്തു ചിത്തേ
തത്ര വിദുരകൃപയാലത്ര
ചാകാതെ പോന്നതും
അർത്ഥം:
താപസകുലോത്തമാ നമസ്കാരം. അവിടുത്തെ മാഹാല്‍മ്യം പറയാന്‍ ആര്‍ക്കും എളുപ്പമല്ല. ദുഷ്ടനായ ദുര്യോധനന്‍ ഞങ്ങളെ ചുട്ടുകൊല്ലുവാനായി തീര്‍ത്ത അരക്കില്ലത്തില്‍ ഞങ്ങള്‍ ബന്ധുവെന്നു കരുതി താമസിച്ചു. വിദുരരുടെ കാരുണ്യം കൊണ്ട് ഞങ്ങള്‍ ചാകാതെ ഇവിടെ എത്തി.